കൊച്ചി: സീറോമലബാർ സഭയുടെ സുവിശേഷവത്കരണത്തിനായുളള കമ്മീഷന്റെ നേതൃത്വത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന പ്രേഷിത പ്രവർത്തക സമ്മേളനത്തിൽ സഭയിലെ രൂപതകളുടെയും സമർപ്പിതസമൂഹങ്ങളുടെയും സുവിശേഷവത്കരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന വൈദികരും സമർപ്പിതരും പങ്കെടുത്തു.
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. വൈദികരുടേയും സമർപ്പിതരുടേയും ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം മാറ്റിവയ്ക്കേണ്ടതു പ്രേഷിതപ്രവർത്തനത്തിനാകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കമ്മീഷൻ ചെയർമാൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, ഷംഷാബാദ് ബിഷപ് മാർ റാഫേൽ തട്ടിൽ, കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, ധർമാരാം വിദ്യാക്ഷേത്രം പ്രഫസർ റവ. ഡോ. പോളച്ചൻ കോച്ചാപ്പിളളി, കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ, ഓഫീസ് സെക്രട്ടറി സിസ്റ്റർ പ്രവീണ എന്നിവർ പ്രസംഗിച്ചു.
Related