സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: മോൺ.അന്റോണിസാമി സവരിമുത്തു പാളയംകോട്ടൈയുടെ പുതിയ ബിഷപ്പായി നിയമിതനായി. ബുധനാഴ്ച വത്തിക്കാന്റെ പ്രാദേശികസമയം രാവിലെ 12.00 മണിക്ക്, ഇന്ത്യൻ സമയം വൈകുന്നേരം 4.30 ന് ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിക്കുകയായിരുന്നു.
8.12.1960-ൽ ജനിച്ച അന്റോണിസാമി സവരിമുത്തു 26.4.1987-ൽ പാലയംകോട്ടൈ രൂപതയ്ക്ക് വേണ്ടി പുരോഹിതനായിട്ട് അഭിക്ഷിത്തനായി.
1979 മുതൽ 1987 വരെ മധുരയിലെ സെന്റ് പീറ്റേഴ്‌സ് മൈനർ സെമിനാരിയിലും, പിന്നീട് ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ സെമിനാരിയിലുമായി ഫിലോസഫി, തിയോളജി പഠനങ്ങൾ പൂർത്തിയാക്കി. തുടർന്ന്, പാരീസിൽ നിന്ന് 1992 മുതൽ 2000 വരെയുള്ള കായലയളവിൽ അദ്ദേഹം കാനൻ നിയമത്തിൽ ലൈസൻഷിയേറ്റും ഡോക്ടറേറ്റും കരസ്ഥമാക്കി.
പൗരോഹിത്യ ജീവിതത്തിലെ നാൾവഴികൾ:
1987-1989 : പാലയംകോട്ടൈ ബിഷപ്പിന്റെ സെക്രട്ടറി
1989-1992 : മൈനർ സെമിനാരിയിലെ പ്രൊഫസർ
1992-2000 : പാരീസിലെ പഠനം
2000 : വൊക്കേഷൻ പ്രൊമോട്ടർ
2000-2004 : റെക്ടർ ഓഫ് ക്രൈസ്റ്റ് ഹാൾ സെമിനാരി, കരുമാത്തൂർ
2001-2003 : ഡിഫെൻസർ ഓഫ് ബോണ്ട്, പാലയംകോട്ടൈ ട്രിബ്യൂണൽ
2001-2010 : വിസിറ്റിംഗ് പ്രൊഫസർ, സെന്റ് പീറ്റേഴ്സ് പോണ്ടിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ബാംഗ്ലൂർ
2003-2008 : ജുഡീഷ്യൽ വികാരി, ട്രിബ്യൂണൽ പാലയംകോട്ടൈ
2004-2011 : പാലയംകോട്ടയിലെ വികാരി ജനറൽ
2004-2005 : ശാന്തിനഗറിലെ ഇടവക വികാരി
2007-2009 : മഹാരാജനഗറിലെ ഇടവക വികാരി
2009-2011 : വൊക്കേഷൻ പ്രൊമോട്ടർ
2011 മുതൽ ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്‌സ് പോന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ റസിഡന്റ് പ്രൊഫസറാണ്. നിലവിൽ ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്‌സ് പോന്തിഫിക്കൽ സെമിനാരിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാനൻ ലോയുടെ ഡീൻ കൂടിയാണ് അദ്ദേഹം.