Kerala

മോണ്‍.എ.ജയിംസിന്റെ ജീവചരിത്രം “വക്കീലച്ചന്റെ ധന്യജീവിതം” പുറത്തിറങ്ങി

മോണ്‍.എ.ജയിംസിന്റെ ജീവചരിത്രം "വക്കീലച്ചന്റെ ധന്യജീവിതം" പുറത്തിറങ്ങി

അനിൽ ജോസഫ്‌

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതാ വൈദികനും സാമൂഹ്യസേവന രംഗത്ത് മികച്ച സേവനം കാഴ്ച വെയ്ക്കുകയും ചെയ്ത മോണ്‍.എ.ജയിംസിന്റെ ജീവിതം പശ്ചാത്തലമാക്കി തയ്യാറാക്കിയ “വക്കീലച്ചന്റെ ധന്യജീവിതം” പുറത്തിറങ്ങി. നെയ്യാറ്റിന്‍കര വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്റെറില്‍ നെയ്യാറ്റിന്‍കര ബിഷപ്പ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍ പുനലൂര്‍ രൂപത ബിഷപ്പ്‌ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന് കോപ്പി കൈമാറിയാണ് പുസ്തകം പ്രകാശനം ചെയ്തത്‌.

തിരുവനന്തപുരം, നെയ്യാറ്റിന്‍കര രൂപതകളില്‍ സേവനം അനുഷ്ടിച്ച മോണ്‍.എ.ജയിംസ് നെയ്യാറ്റിന്‍കരയിലെ മരിയാപുരത്താണ് ജനിച്ചത്. തിരുവനന്തപുരം രൂപതയില്‍ രൂപതാ കോടതിയില്‍ ജഡ്ജും ജൂഡിഷ്യല്‍ വികാരിയുമായി സേവനമനുഷ്ടിച്ചു. നെയ്യാറ്റിന്‍കര രൂപത സ്ഥാപിതമായതിന് ശേഷം രൂപതയുടെ ജുഡിഷ്യല്‍ വികാർ, കോര്‍പ്പറേറ്റ് മാനേജന്‍, തുടങ്ങി വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു.

ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്വശാസ്ത്ര മേധാവിയായി സേവനമനുഷ്ടിച്ച കാലത്തെ അച്ചന്റെ പ്രമുഖരായ ശിഷ്യരാണ് കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവ, ബിഷപ്പ്‌ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ബിഷപ് സെബാസ്റ്റ്യന്‍ തെക്കതേച്ചേരില്‍, ബിഷപ് ജോസഫ് പെരുന്തോട്ടം, ബിഷപ്പ്‌ പോള്‍ ആന്‍റണി മുല്ലശ്ശേരി, ബിഷപ്പ്‌ ജയിംസ് ആനാപറമ്പില്‍ തുടങ്ങിയവര്‍.

നെയ്യാറ്റിന്‍കര രൂപതയിലെ ഇമ്മാനുവല്‍ കോളേജും, പാവപ്പെട്ട ആണ്‍കുട്ടികള്‍ക്കായി വെളളനാടിലെ നവജീവന്‍ ഹോംമും അച്ചന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഉദാഹരണങ്ങളാണ്. മോണ്‍.എ.ജയിംസിന്റെ സേവനങ്ങളുടെ അംഗീകരാമായി 2005 ല്‍ ” പ്രിലേറ്റ് ഓഫ് ഓണര്‍” ബഹുമതി നല്‍കി പോപ്പ് ജോണ്‍ പോൾ രണ്ടാമനും (വിശുദ്ധ ജോൺ പോൾ രണ്ടാമൻ) ആദരിച്ചു.

പി.ദേവദാസാണ് പുസ്തകം രചിച്ചത്. ചടങ്ങില്‍ മോണ്‍.ജി.ക്രിസ്തുദാസ്, ഫാ.ജോയിസാബു, ആറ്റുപുറം നേശന്‍, ഡി.രാജു, ജോജി ടെന്നിസണ്‍, ബേബി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker