മൈക്രോസോഫ്റ്റിന്റെ പ്രസിഡന്റ് ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചു
മൈക്രോസോഫ്റ്റിന്റെ പ്രസിഡന്റ് ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചു
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: മൈക്രോസോഫ്റ്റിന്റെ പ്രസിഡന്റ് ബ്രാഡ് സ്മിത്ത്, ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചു. 30 മിനിറ്റ് നേരം മാത്രം നീണ്ട ഒരു സ്വകാര്യ സന്ദർശനമായിരുന്നുവെന്ന് സന്ദർശന ശേഷം ബ്രാഡ് സ്മിത്ത് പറഞ്ഞു. കൃത്രിമ ഇന്റലിജൻസ് എങ്ങനെ പൊതുനന്മയ്ക്കായി ഉപയോഗപ്പെടുത്താം എന്നതിനെ സംബന്ധിച്ച് പരിശുദ്ധ പിതാവിനോട് വിവരിച്ചുവെന്ന് ബ്രാഡ് സ്മിത്ത് കൂട്ടിച്ചേർത്തു.
കൃത്രിമ ഇന്റലിജൻസിലെ ധാർമ്മിക പ്രത്യാഘാതങ്ങളെക്കുറിച്ച് വത്തിക്കാൻ ആശങ്കയുണ്ട്. വരും മാസങ്ങളിൽ രണ്ടു പ്രധാന മീറ്റിംഗുകൾ നടത്താനും വത്തിക്കാൻ തീരുമാനിക്കുന്നുണ്ട്. 2020- ൽ നടത്തപ്പെടുന്ന ഒരു മീറ്റിംഗിൽ ബ്രാഡ് സ്മിത്ത് പങ്കെടുക്കും.
അതുപോലെ തന്നെ, ‘കൃത്രിമ ഇന്റലിജൻസ് സമൂഹ നന്മയ്ക്ക്’ എന്നതുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന പഠനങ്ങളിൽ മികച്ച ഡോക്ടറൽ തീസിസിന്, മൈക്രോസോഫ്റ്റ് ഒരു വാർഷിക അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്.