Kerala
മൈക്കിൾ തലക്കെട്ടിയച്ചൻ അന്തരിച്ചു

ജോസ് മാർട്ടിൻ
വരാപ്പുഴ / കൊച്ചി: വരാപ്പുഴ അതിരൂപതാ വൈദികൻ ഫാ.മൈക്കിൾ തലക്കെട്ടി അന്തരിച്ചു. മൃതസംസ്ക്കാരകർമ്മം നാളെ (സെപ്തംബർ 24 വെള്ളിയാഴ്ച്ച) വൈകിട്ട് 4.30 ന് ഏലൂർ സെന്റ് ആന്റണീസ് പള്ളിയിൽ അഭിവന്ദ്യ ജോസഫ് കളത്തിപറമ്പിൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.
ഇന്ന് (സെപ്തംബർ 23, വ്യാഴം) വൈകിട്ട് 5 മണി മുതൽ ഏലൂർ ഫെറിയിലുള്ള ഭവനത്തിലും, നാളെ (വെള്ളി) 12.30 മുതൽ ഏലൂർ സെന്റ് ആന്റണീസ് പള്ളിയിലും അന്തിമോപചാരമർപ്പിക്കാനുള്ള അവസരം ഒരുക്കിയിട്ടുള്ളതായി വരാപ്പുഴ രൂപതാ പി.ആർ.ഒ. അറിയിച്ചു.
നിർധന കുടുംബങ്ങൾക്ക് ആയിരത്തിലധികം വീടുകൾ നിർമിക്കുന്നതിന് അച്ചൻ നേതൃത്വം നൽകിയിരുന്നു.
അന്ത്യോപചാരകർമ്മങൾ പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരിക്കും.