Parish
മേലാരിയോട് ദേവാലയത്തില്‍ വിഷരഹിത പച്ചക്കറി പദ്ധതിക്ക് തുടക്കമായി
മേലാരിയോട്ദേവാലയത്തില്‍ വിഷരഹിത പച്ചക്കറി പദ്ധതിക്ക് തുടക്കമായി
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തില്‍ “ഓണത്തിന് വിഷരഹിത പച്ചക്കറി വീട്ടുവളപ്പില്‍” എന്ന പദ്ധതിക്ക് തുടക്കമായി. മാറനല്ലൂര്‍ പഞ്ചായത്തുമായി സഹകരിച്ച് ദേവാലയത്തിന്‍റെ പരിസരത്തും വീടുകളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്.
സംസ്ഥാന കൃഷിവകുപ്പിന്‍റെ പുനര്‍ജനിയില്‍ നിന്ന് 1000 പാക്കറ്റ് വിത്തുകളാണ് വിതരണത്തിനെത്തിച്ചത്. പരിപാടി നെയ്യാറ്റിന്‍കര രൂപത വിദ്യാഭ്യാസ ഡയറക്ടര്‍ ഫാ.ജോണി കെ ലോറന്‍സ് ഉദ്ഘാടനം ചെയ്യ്തു.
ഇടവകയിലെ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മേലാരിയോട് വാര്‍ഡ് മെമ്പര്‍ നക്കോട് അരുണ്‍, സഹവികാരി ഫാ.അലക്സ് സൈമണ്‍, കെ.എല്‍.സി.എ. പ്രസിഡന്‍റ് ഷാജി കുന്നില്‍, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സജി ജോസ്, സെക്രട്ടറി ബിജു കുന്നില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.