India

മേഘാലയില്‍ അപകടത്തില്‍ വൈദികനും സന്യാസിനികള്‍ളുമടക്കം 6 പേര്‍ക്ക് ദാരുണ അന്ത്യം

അമിത വേഗത്തിലെത്തിയ സിമന്‍റ് ട്രക്ക്, കാറിലിടിച്ചാണ് വൈദികനും മൂന്നു കന്യാസ്ത്രീകളും ഉള്‍പ്പെടെ ആറു പേര്‍ മരണമടഞ്ഞത്

സ്വന്തം ലേഖകന്‍

ഷില്ലോംഗ്: മേഘാലയില്‍ വാഹനാപകടത്തില്‍ വൈദികനും കന്യാസ്ത്രീകളുമുള്‍പ്പെടെ 6 പേര്‍ക്ക് ദാരുണാന്ത്യം. അമിത വേഗത്തിലെത്തിയ സിമന്‍റ് ട്രക്ക്, കാറിലിടിച്ചാണ് വൈദികനും മൂന്നു കന്യാസ്ത്രീകളും ഉള്‍പ്പെടെ ആറു പേര്‍ മരണമടഞ്ഞത്. കാര്‍ ഡ്രൈവറും അപകടത്തില്‍ മരിച്ചു. ഷില്ലോംഗില്‍നിന്നു സിമന്‍റുമായി ഗുവാഹത്തിയിലേക്കു പോയ ട്രക്ക് എതിര്‍ ദിശയില്‍ നിന്നു വരികയായിരിന്ന കാറില്‍ ഇടിക്കുകയായിരിന്നു. റി ബോയി ജില്ലയിലെ സുമേറിലായിരുന്നു അപകടം. ബരാമയിലെ സെന്‍റ് ജോണ്‍സ് സ്കൂള്‍ പ്രിന്‍സിപ്പലും വികാരിയുമായ ഫാ. മാത്യു ദാസ്, സന്യാസിനികളായ സിസ്റ്റര്‍ മിലാഗ്രിന്‍ ഡാന്‍റസ്, സിസ്റ്റര്‍ പ്രൊമില ടിര്‍ക്കി, സിസ്റ്റര്‍ റോസി നോങ്ഗ്രം, മൈരാന്‍ എന്നിവരും വാഹനത്തിന്‍റെ ഡ്രൈവറുമാണ് മരണപ്പെട്ടത്.

വീഡിയോ വാര്‍ത്ത കാണാം

ആസാമിലെ ബൊന്‍ഗായിഗാവ് രൂപതയുടെ കീഴിലുള്ള സ്കൂളിലും അനുബന്ധ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ഇവര്‍ ഷില്ലോംഗിലേക്കു പോകവേ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കായിരുന്നു അപകടം സംഭവിച്ചത്. കാറിലുണ്ടായിരുന്ന ആറു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ഷില്ലോംഗ് സിവില്‍ ആശുപത്രിയിലേക്കു മാറ്റി. അപകടത്തില്‍ ട്രക്ക് ഡ്രൈവര്‍ക്കും സഹായിക്കും ഗുരുതരമായി പരിക്കേറ്റു. ഇവര്‍ ചികിത്സയിലാണ്.

1970 ഫെബ്രുവരി 10ന് ജനിച്ച ഫാ. ദാസ് 2005 നവംബര്‍ 20നാണ് വൈദികനായി അഭിഷിക്തനായത്. 1985-ല്‍ തേസ്പൂര്‍ രൂപതയുടെ കീഴില്‍ ഒരു മിഷനായിട്ടാണ് അദ്ദേഹം സേവനം ചെയ്തുക്കൊണ്ടിരിന്ന ബരാമ ഇടവക ആരംഭിച്ചത്. ഫാത്തിമ സന്യാസിനികള്‍ ഇടവകയില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലും ഒരു തൊഴില്‍ പരിശീലന കേന്ദ്രവും ഒരു ഡിസ്പെന്‍സറിയുമായി സേവനം ചെയ്തു വരികയായിരിന്നു. ദാരുണമായ സംഭവത്തില്‍ ബൊന്‍ഗായിഗാവ് ബിഷപ്പ് തോമസ് പുല്ലോപ്പിള്ളില്‍ സിസിബിഐ പ്രസിഡന്‍റും ഗോവ ഡാമന്‍ ആര്‍ച്ച് ബഷപ്പുമായ ഫിലിപ്പ് നേരിയും അതീവ ദുഃഖം രേഖപ്പെടുത്തി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker