Kerala

മെറ്റിൽഡ ജോൺസന്റെ ജീവിതാഭിലാക്ഷം “റോമിൽ പോയി ബൈബിൾ പഠിക്കണം”

അഞ്ചരലക്ഷത്തോളംപേർ പങ്കെടുക്കുന്ന ബൈബിൾ ക്വിസിൽ ഒന്നാമതെത്തിയ പ്രായംകുറഞ്ഞ വിജയി...

സ്വന്തം ലേഖകൻ

എറണാകുളം: “റോമിൽ പോയി ബൈബിൾ പഠിക്കണം” എന്നതാണ് എന്റെ ജീവിതാഭിലാഷമെന്ന് പതിനൊന്നു വയസ്സുകാരിയായ മെറ്റിൽഡ ജോൺസൺ. കേരള സഭയുടെ ചരിത്രത്തിലാദ്യമായി ഏറ്റവും ചെറിയ പ്രായത്തിൽതന്നെ ലോഗോസ് പ്രതിഭാ അവാർഡ് ഏറ്റുവാങ്ങിയ നിമിഷത്തിലാണ് മെറ്റിൽഡാ ജോൺസന്റെ ഈ വിസ്മയകരമായ ആഗ്രഹം പുറംലോകം അറിയുന്നത്.

ഇരിഞ്ഞാലക്കുട രൂപതക്കാരിയായ മെറ്റിൽഡ ജോൺസൺ കഴിഞ്ഞ വർഷവും ലോഗോസ് A വിഭാഗത്തിൽ ഒന്നാം റാങ്കുനേടിയിരുന്നു. 2018-ലെ ലോഗോസ് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ച മെറ്റിൽഡ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ഇപ്രാവശ്യത്തെ ഗ്രാൻഡ് ഫിനാലെയിലെ ചോദ്യങ്ങൾ കടുകട്ടിയായിരുന്നെന്നാണ് പൊതുവേയുള്ള അഭിപ്രായം. പക്ഷേ, മെറ്റിൽഡ വളരെ ശാന്തതയോടെയായിരുന്നു ചോദ്യങ്ങളെ നേരിട്ടത്. ബസ്സർ റൗണ്ടിൽ CBF ന്റെ (കാത്തലിക് ബിബ്ലിക്കൽ ഫെഡറേഷൻ) പ്രസിഡന്റ് ആരെന്ന ചോദ്യത്തിന് ഉടനെതന്നെ മെറ്റിൽഡയുടെ ബസ്സർ തെളിഞ്ഞു ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നപ്പോൾ എല്ലാവരും കരുതിയത് കുട്ടിക്ക് കൈയബദ്ധം പറ്റിയതാണ് എന്നായിരുന്നു! പക്ഷേ അവൾ ചടുലതയോടും വ്യക്തതയോടും കൂടെ പറഞ്ഞു – കർദിനാൾ ലൂയിസ് അന്തോണിയോ താഗ്ളേ. അത് വളരെ നിർണായകമായ റൗണ്ടായിരുന്നു.

തുടർന്ന്, 115.5 പോയിന്റു നേടിയ ഈ മിടുക്കിക്കു പിന്നിൽ 2.5 പോയിന്റിന്റെ വ്യത്യാസത്തോടെ മാണ്ഡ്യരൂപതയിൽ നിന്നുള്ള D വിഭാഗക്കാരി നിമ ലിന്റോ രണ്ടാമതെത്തി.

അഞ്ചരലക്ഷത്തോളംപേർ പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ബൈബിൾ ക്വിസാണ് ലോഗോസ്. അത്രയും പേരിൽ നിന്നും ഒന്നാമതെത്തിയ പ്രായംകുറഞ്ഞ വിജയി എന്ന ഖ്യാതിയും ഇനി ഈ കൊച്ചു മിടുക്കിയ്ക്കു സ്വന്തം. ലോഗോസ് ക്വിസ് ഒന്നാം സമ്മാനം വിശുദ്ധനാട് സന്ദർശിക്കുവാനുള്ള അവസരമാണ് മെറ്റിൽഡയ്ക്ക് ലഭ്യമാക്കിയിരിക്കുന്നത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker