മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം
വത്തിക്കാന്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാന്‍ താത്പര്യമുളളവര്‍ക്ക് വത്തിക്കാന്‍ മ്യൂസിയങ്ങള്‍ വഴി ബുക്ക് ചെയ്യാം.
അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ് മാതാവിന്‍റെ ഗ്രോട്ടോ, മാതാവിന്‍റെ വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങള്‍ തുടങ്ങിയവയെല്ലാം കണ്ടാസ്വദിക്കാനുളള അവസരമാണുളളത്. സഭ പരിശുദ്ധ അമ്മയെ പ്രത്യകമായി ആദരിക്കുന്ന ഈ മാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലൂടെ ഒരു മ്രരിയന്‍ തീര്‍ഥാടനം ലഭ്യമാകുമെന്നത് തീര്‍ച്ചയാണ്.
മെയ് 4 മുതല്‍ 29 വരെ, എല്ലാ ശനി, ബുധന്‍ ദിവസങ്ങളിലും, ഫ്രാന്‍സിസ്പാപ്പയുടെ പൊതു ദര്‍ശന പരിപാടിക്ക് ശേഷം, വിനോദസഞ്ചാരികള്‍ക്കും തീര്‍ഥാടകര്‍ക്കും ലോകമെമ്പാടുമുള്ള മാതാവിന്‍റെ നിരവധി ചിത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനുളള അവസരമാണ് ഒരുക്കിയിരിക്കുന്നത്. വത്തിക്കാന്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാന്‍ താത്പര്യമുളളവര്‍ക്ക് വത്തിക്കാന്‍ മ്യൂസിയങ്ങള്‍ വഴി ബുക്ക് ചെയ്യാം.
വത്തിക്കാന്‍ സിറ്റിയുടെ പകുതിയോളം വരുന്ന 57 ഏക്കറിലധികം പൂന്തോട്ടങ്ങളാണുളളത്. മേയ് മാസം പൂക്കളുടെ മാസം കൂടിയായതിനാല്‍ വിവിധ ഇനങ്ങളിലെ പൂക്കളും ഈ മാസം വത്തിക്കാന്‍ ഗാര്‍ഡനില്‍ ആസ്വദിക്കാം.