Kerala

മെത്രാഭിഷേകത്തിന്റെ 30-Ɔο വര്‍ഷികത്തില്‍ ആഘോഷങ്ങളില്ലാതെ സൂസപാക്യം പിതാവ്

ദാസ്യമനോഭാവത്തിലൂടെ മാത്രമെ സമര്‍പ്പിത ജീവിതം വിജയകരമാവൂ...

അനിൽ ജോസഫ്

തിരുവനന്തപുരം: മെത്രാഭിഷേകത്തിന്റെ 30- ാം വാര്‍ഷികം ആഘോഷങ്ങളില്ലാതെ കൃതജ്ഞതാ ബലിയര്‍പ്പണത്തില്‍ മാത്രം ഒതുക്കി സൂസപാക്യം പിതാവ്. മെത്രാനായി 30 ആണ്ടുകള്‍ പിന്നിടുമ്പോഴും ആഘോഷങ്ങളില്ലാതെ പാളയം സെന്റ് ജോസഫ് മെട്രോപോളിറ്റന്‍ ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാണ് പിതാവ് ആഘോഷങ്ങളെ ലളിതമാക്കിയത്. കഴിഞ്ഞ മാസം പൗരോഹിത്യത്തിന്‍റെ 50-Ɔο വര്‍ഷം ആഘോഷിക്കുമ്പോഴും പിതാവിന്റെ നിലപാട് ഇതു തന്നെയായിരുന്നു.

കെ.ആര്‍.എല്‍.സി.സി. ജനറൽ അസംബ്ലി വേദിയില്‍ പിതാവിനെ ഒന്ന് ആദരിക്കാന്‍പോലും അവസരം കൊടുക്കാതെ കര്‍ക്കശമായ തീരുമാനപ്പെടുത്തപ്പൊള്‍ കെ.ആര്‍.എല്‍.സി.സി. പ്രസിഡന്റ് ജോസഫ് കരിയില്‍ പിതാവ് പറഞ്ഞു ‘നമ്മുടെ ആദരം വാക്കുകളില്‍ ഒതുക്കാം’.

പാളയം പളളിയില്‍ നിടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് സൂസപാക്യം പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ദാസ്യമനോഭാവത്തിലൂടെ മാത്രമെ സമര്‍പ്പിത ജീവിതം വിജയകരമാവൂ എന്ന് ബിഷപ്പ് പറഞ്ഞു. സ്നേമാണ് കുടുംബ ബന്ധങ്ങളുടെ അടിത്തറ. കുടുംബത്തെ മാധുര്യമുളളതാക്കുന്നത് കുടുംബാന്ധരീക്ഷമാണെന്നും മറ്റുളളവരെ കരുതാനുളള ദാസ്യമനോഭാവം കുടുബത്തിലെ ഓരോരുത്തര്‍ക്കും ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടുച്ചേർത്തു.

തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ ആര്‍.ക്രിസ്തുദാസ്, മോണ്‍.സി.ജോസഫ്, മോണ്‍.ജി.ക്രിസ്തുദാസ് തുടങ്ങിയവര്‍ ഉൾപ്പെടെ മുപ്പതോളം വൈദികരും സഹകാര്‍മ്മികരായി. കൂടാതെ നൂറിലധികം സന്യസ്തരും നിരവധി വിശ്വാസികളും തിരുകർമ്മങ്ങളിൽ പങ്കുചേർന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker