മെഡിക്കൽ കോളജിനു താമരശ്ശേരി രൂപത നിപ്പ പ്രതിരോധ ഉപകരണങ്ങൾ നൽകി
മെഡിക്കൽ കോളജിനു താമരശ്ശേരി രൂപത നിപ്പ പ്രതിരോധ ഉപകരണങ്ങൾ നൽകി
സ്വന്തം ലേഖകൻ
താമരശ്ശേരി : നിപ്പ വൈറസ് ഭീതി പരത്തുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സഹായഹസ്തവുമായി താമരശ്ശേരി രൂപത രംഗത്ത്. ബിഷപ് മാർ. റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നിർദേശാനുസരണം രൂപതയുടെ സാമൂഹിക ക്ഷേമ വിഭാഗം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി സുരക്ഷാ ഉപകരണങ്ങൾ കൈമാറി.
കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ സി.ഒ.ഡി.യുടെ ആഭിമുഖ്യത്തിൽ അഞ്ചു ലക്ഷം രൂപയുടെ ഉപകരണങ്ങളാണു നൽകിയത്. എൻ 95 മാസ്‌കുകൾ, ഗ്ലൗസുകൾ, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉപയോഗിക്കാനുള്ള ത്രീലെയർ മാസ്‌കുകൾ എന്നിവയാണു നൽകിയത്.
രൂപതാ ചാൻസലർ ഫാ. അബ്രഹാം കാവിൽപുരയിടത്തിൽ സുരക്ഷാ ഉപകരണങ്ങൾ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി. ആർ. രാജേന്ദ്രൻ, സൂപ്രണ്ട് ഡോ. കെ. ജി. സജിത്ത് കുമാർ എന്നിവർക്കു കൈമാറി.
മെഡിക്കൽ കോളജ് ഡയറക്ടർ ബോർഡ് അംഗം ജോയി വളവിൽ, സിഒഡി ഡയറക്ടർ ഫാ. ജോസഫ് മുകളേപറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോർജ് ചെമ്പരത്തിക്കൽ, കോഓർഡിനേറ്റർ ഫാ. സുദീപ് കിഴക്കരക്കാട്ട്, ആശാ കിരണം കോ-ഓർഡിനേറ്റർ സിസ്റ്റർ റോസ് മൈക്കിൾ, ജെസ്സി ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.