മൂല്ല്യബോധമുളള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ വിദ്യാഭ്യാസത്തിലൂടെ മാത്രമെ സാധിക്കൂ: ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍
മൂല്ല്യബോധമുളള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ വിദ്യാഭ്യാസത്തിലൂടെ മാത്രമെ സാധിക്കൂ: ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍
അനിൽ ജോസഫ്
കാഞ്ഞിരംകുളം: മൂല്ല്യബോധമുളള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ വിദ്യാഭ്യാസത്തിലൂടെ മാത്രമെ സാധിക്കൂ എന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍. നെയ്യാറ്റിന്‍കര ഫൊറോന ബി.സി.സി. വാര്‍ഷികം നെല്ലിമൂട് ആര്‍.വി.എം. കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.
ഇക്കൊല്ലം നെയ്യാറ്റിന്‍കര രൂപത വിദ്യാഭ്യാസ വര്‍ഷമായി ആചരിക്കുന്നതിനാല്‍ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ബി.സി.സി.കള്‍ പ്രാധാന്യം നല്‍കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. നെയ്യാറ്റിന്‍കര ഫൊറോന വികാരി മോണ്‍.ഡി.സെല്‍വരാജന്‍ അധ്യക്ഷത വഹിച്ചു. രൂപത ശുശ്രൂഷ കോ ഓഡിനേറ്റര്‍ മോണ്‍.വി.പി ജോസ്, ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍, ഡോ.നിക്സണ്‍രാജ്, തോമസ് കെ.സ്റ്റീഫന്‍, നെല്ലിമൂട് ഇടവക വികാരി ഫാ.ബിനു ടി., ഫൊറോന സെക്രട്ടറി ബിജോയ് , ആനിമേറ്റര്‍ മല്ലിക ബി., കണ്‍വീനര്‍ ജയദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.