മൂന്നാം പീടിക വിശുദ്ധ അന്തോനീസിന്റെ തിരുന്നാള്‍ ഭക്തിസാന്ദ്രം
തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് കണ്ണൂര്‍ രൂപതാ ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതല മുഖ്യകാര്‍മ്മികനായി...
ആന്റണി നൊറോണ
കണ്ണൂര്‍: മൂന്നാം പീടിക വിശുദ്ധ അന്തോനീസിന്റെ തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അന്തോനീസിന്റെ തിരുന്നാള്‍ ഭക്തി സാന്ദ്രമായി ആഘോഷിച്ചു. കോവിഡിന്റെ പശ്ചാതലത്തില്‍ ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയാണ് തിരുന്നാള്‍ നടന്നത്. തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് കണ്ണൂര്‍ രൂപതാ ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതല മുഖ്യകാര്‍മ്മികനായി.
എല്ലാവരുടെയും ഐശ്വര്യത്തിനും സൗഖ്യത്തിനുമായി പ്രവര്‍ത്തിക്കുന്നവരും, സ്‌നേഹത്തിന്റെയും കരുണയുടെയും മുഖവുമായിരിക്കണം വിശ്വാസി സമൂഹമെന്ന് ബിഷപ്പ് ഓര്‍മിപ്പിച്ചു. ഇടവക വികാരി മോണ്‍.ക്ലമന്റ് ലെയ്ഞ്ചന്‍, ഫാ.ജോസഫ് ഡിക്രൂസ്,ഫാ.റെജീഷ് ലൂയിസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
റോഡ്‌നി കാസ്റ്റലിനോയും കുടുംബവും മുഖ്യപ്രസിദേന്തിയായി നടത്തിയ തിരുന്നാളിന്, ആന്റണി നൊറോണ, ആല്‍ഫ്രഡ് ശെല്‍വരാജ്, രതീഷ് ആന്റണി, ജോയി പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.