മൂന്നാംപൊറ്റ ദേവസഹായം പിള്ള ദേവാലയ തീര്‍ഥാടനത്തിന് തുടക്കമായി
തിരുനാള്‍ ദിനങ്ങളില്‍ നെയ്യാറ്റിന്‍കര, തിരുവനന്തപുരം രൂപതകളിലെ വൈദികര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും
സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: ദേവാസഹായ പിളളയുടെ നാമധേയത്തിലെ ലോകത്തിലെ ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ മൂന്നാംപൊറ്റ ദേവസഹായംപിളള തീര്‍ഥാടന തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ.ജോസഫ് അനില്‍ കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു. പ്രാരംഭ ദിവ്യബലിക്ക് ഫാ.ഡാര്‍വിന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
തിരുനാള്‍ ദിനങ്ങളില്‍ നെയ്യാറ്റിന്‍കര, തിരുവനന്തപുരം രൂപതകളിലെ വൈദികര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ജനുവരി 16 ന് വൈകിട്ട് നടക്കുന്ന സന്ദ്യാവന്ദന ശുശ്രൂഷക്ക് ഫാ.ജോസഫ് തയ്യില്‍ നേതൃത്വം നല്‍കും.
തിരുനാളിന്റെ സമാപന ദിനമായ ജനുവരി 17 ന് രാവിലെ 10 മണിക്ക് കാട്ടാക്കട റീജിയന്‍ കോ-ഓഡിനേറ്റര്‍ മോണ്‍.വിന്‍സെന്റ് കെ.പീറ്റര്‍ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
തിരുനാള്‍ പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചായിരിക്കും നടത്തപ്പെട്ടടുന്നതെന്ന് ഇടവക വികാരി ഫാ.ജോസഫ് അനിലും സഹവികാരി ഫാ.അജു അലക്സും അറിയിച്ചു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group