Kerala

മുതിർന്ന പൗരൻമാർ നാടിന്റെ അഭിമാനം: മോൺ.നിക്കോളാസ്.റ്റി; “ജീവിതവും ധന്യതയും” സെമിനാർ ഡോ:എഫ്.എം. ലാസർ നയിച്ചു

മുതിർന്ന പൗരൻമാർ അറിവും അനുഭവവും ഒത്തു ചേർന്ന ഗുരുക്കന്മാർ...

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുതിർന്ന പൗരൻമാർ അറിവും അനുഭവവും ഒത്തു ചേർന്ന ഗുരുക്കന്മാരാണെന്നും സമൂഹം അവരെ പ്രയോജനപ്പെടുത്തി വളരണമെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രൽ പള്ളി വികാരി മോൺ.നിക്കോളാസ്. റ്റി. പറഞ്ഞു. ഇടവകയുടെ ഫാമിലി അപ്പോസ്റ്റലേറ്റ് മിനിസ്ട്രിയും സീനിയർ സിറ്റിസൺസ് ഫോറവും സംയുക്തമായി സംഘടിപ്പിച്ച “ജീവിതവും ധന്യതയും” എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

ഫോറം പ്രസിഡന്റ് എ.ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ.എഫ്.എം. ലാസർ, ഫാ.മാത്യു, ഫാ.ഡാനിയേൽ, വെൻസസ് ലാവോസ് ലോറൻസ്, മിനിസ്ട്രി കൺവീനർ ബെനഡിക്ടാ ജെറാർഡ്, മച്ച്യൂരിറ്റി ഫ്രാങ്ക്ളിൻ എന്നിവർ പ്രസംഗിച്ചു.

തുടർന്ന്, മദർ തെരേസ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാറിൽ ഡോ.എഫ്.എം.ലാസർ വിഷയാവതരണം നടത്തി. നൂറ്റമ്പതോളം പേർ ആടിയും, പാടിയും, പഠിച്ചും, പഠിപ്പിച്ചും, കളിച്ചും, സമ്മാനങ്ങൾ വാങ്ങിയും സെമിനാർ ദിനം അവിസ്മരണീയമാക്കി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker