മുതിയാവിള സെന്റ് ആല്‍ബര്‍ട്ട്‌സ് ഫൊറോന ദേവാലയ തിരുനാള്‍ നാളെമുതൽ
മുതിയാവിള സെന്റ് ആല്‍ബര്‍ട്ട്‌സ് ഫൊറോന ദേവാലയ തിരുനാള്‍ നാളെമുതൽ
സ്വന്തം ലേഖകന്‍
കാട്ടാക്കട: മുതിയാവിള സെന്റ് ആല്‍ബര്‍ട്ട്‌സ് ഫൊറോന ദേവാലയ തിരുന്നാളിന് നാളെ തുടക്കമാവും. വൈകിട്ട് 5- ന് വിവിധ കുടുംബയുണിറ്റുകൾ ചേര്‍ന്ന് പ്രദക്ഷിണമായി മുതിയാവിള കുരിശടിയില്‍ എത്തുന്ന പാതാക പ്രദക്ഷിണം വിശ്വാസികളുടെ നേതൃത്വത്തില്‍ പളളിയിലേക്ക് എത്തും. തുടര്‍ന്ന് ഇടവക വികാരി ഫാ.വല്‍സലന്‍ ജോസ് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും.
തിരുനാള്‍ ആരംഭ ദിവ്യബലിക്ക് കാട്ടാക്കട റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍. വിന്‍സെന്റ് കെ. പീറ്റര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. ഷാജു ഇലഞ്ഞിയില്‍, ഫാ.സെബാസ്റ്റ്യന്‍ ക്രിസ്റ്റി തുടങ്ങിയവരുടെ നേതൃത്വത്തില്‍ മുതിയാവിള കണ്‍വെന്‍ഷന്‍ 31 വരെ.
തിരുനാള്‍ ദിനങ്ങളില്‍ ഫാ.ജോജോ ചക്കുമൂട്ടില്‍, ഫാ.ജറാള്‍ഡ് മത്യാസ്, ഫാ.റോബിന്‍ രാജ്, ഫാ.ഡെന്നിസ് മണ്ണൂര്‍, ഫാ.ബിനുവര്‍ഗ്ഗീസ്, ഫാ.ബെന്‍ബോസ്, ഫാ.റോബര്‍ട്ട് വിന്‍സെന്റ്, ഫാ.സജിന്‍ തോമസ്, ഫാ. അലക്‌സ് സൈമണ്‍, ഫാ.സാബു വര്‍ഗ്ഗീസ്, ഫാ.ബനഡിക്‌ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ആഗസ്റ്റ് 24 ശനിയാഴ്‌ച ദിവ്യബലിക്ക് ശേഷം ആഘോഷമായി ദിവ്യകാരുണ്യ പ്രദക്ഷിണം, ആഗസ്റ്റ് 5 ഞായര്‍ രാവിലെ 10.30-ന് നെയ്യാറ്റിന്‍കര രൂപത ചാന്‍സിലര്‍ ഡോ. ജോസ് റാഫേലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായി സമൂഹദിവ്യബലി. വചന സന്ദേശം ആലുവ പൊന്തിഫിക്കല്‍ സെമിനാരി പ്രൊഫസർ ഡോ. ഗ്രിഗറി ആര്‍.ബി നിര്‍വ്വഹിക്കും.