Kerala

മുതലപൊഴിയില്‍ സുരക്ഷ ഉറപ്പാക്കണം, ക്രെഡിറ്റ് സര്‍ക്കാര്‍ തന്നെ എടുത്തു കൊള്ളൂ – ആര്‍ച്ച്ബിഷപ് ഡോ സൂസൈപാക്യം

മുഖ്യമന്ത്രി മുന്‍കൈയെടുത്ത് വിഷയത്തിന്  പരിഹാരം ഉണ്ടാക്കണം. : വി എം സുധീരന്‍

സ്വന്തം ലേഖകന്‍
തിരുവനന്തപുരം:  മുതലപ്പൊഴിയില്‍  സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുക്കണം എന്ന് ആര്‍ച്ച്ബിഷപ്പ് സൂസൈപാക്യം. സുരക്ഷ വൈകുന്നതിനെതിരെ സംഘടിപ്പിച്ച മാര്‍ച്ചിനു ശേഷമുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതലപ്പൊഴി
മരണത്തില്‍ പ്രതികരിച്ചവര്‍ക്കെതിരെ കേസ് എടുത്തത് തന്നെ വേദനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള തീരത്ത് ജാതി മത രാഷ്ട്രീയത്തിനതീതമായി ഒരു മുന്നേറ്റം വരും നാളുകളില്‍ കേരളം കാണുമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച കെ എല്‍ സി എ പ്രസിഡന്‍റ് ഷെറി ജെ തോമസ് പറഞ്ഞു. പ്രതിഷേധങള്‍ക്കെതിരെ കേസുകള്‍ എടുത്ത് പ്രതിരോധിക്കുന്ന സര്‍ സി പി യുടെ നിലപാടാണ് കേരളത്തിലെ ഭരണകൂടത്തിന് . മുഖ്യമന്ത്രി മുന്‍കൈയെടുത്ത് വിഷയത്തിന്  പരിഹാരം ഉണ്ടാക്കണം. വിഴിഞ്ഞത്തും മുതലപ്പൊലിയിലും എടുത്ത കളളക്കേസുകള്‍ പിന്‍വലിക്കണം എന്നും മുഖ്യ പ്രഭാഷണം നടത്തിയ വി എം സുധീരന്‍ പറഞ്ഞു.
കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ സംസ്ഥാന സമിതിയും, തിരുവനന്തപുരം അതിരൂപതാ സമിതിയുടെയും, അഞ്ചുതെങ്ങ്- പുതുക്കുറിച്ചി  ഫൊറോന, വിവിധ സംഘടാ സമിതികളുടെയും  ആഭിമുഖ്യത്തിലാണ്  മുതലപ്പൊഴി മാര്‍ച്ച് – പദയാത്ര സംഘടിപ്പിച്ചത്.
ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര, കെ ആര്‍ എല്‍ സി സി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, ഫാ. മൈക്കിള്‍ തോമസ്, രതീഷ് ആന്‍റണി, ഹെന്‍റി വിന്‍സന്‍റ്, പാട്രിക് മൈക്കിള്‍, നിക്സന്‍ ലോപ്പസ്,  സുരേഷ് സേവ്യര്‍, നെല്‍സണ്‍ എസൈക്, രാജു തോമസ്,
പുതുക്കുറിച്ചി ജമാഅത്ത് പ്രസിഡന്‍റ് ഉസ്താദ് സെയ്തലവി സാഹിബ്,  കെഎല്‍സിയെ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, ധീവരസഭ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് പനത്തുറ ബൈജു,  കെഎല്‍സിയെ പുതുക്കുറിച്ചി ഫെറോന പ്രസിഡന്‍റ് ശ്രീ. രാജു തോമസ്, കെ എല്‍ സി അഞ്ചുതെങ്ങ് ഫെറോന പ്രസിഡന്‍റ് ശ്രീ. നെല്‍സണ്‍ ഐസക്,  ശ്രീവരസഭ തിരുവനന്തപുരം ജില്ല പ്രസിഡന്‍റ് പനത്തുറ ബൈജു, കെ എല്‍ സി എ പുതുക്കുറിച്ചി ഫെറോന വൈദിക കോഡിനേറ്റര്‍ ഫാ. ആന്‍ഡ് ബൈജു കെ എല്‍ സി ഡബ്ലിയു എ രൂപത പ്രസിഡന്‍റ് ശ്രീമതി ജോളി പത്രോസ് തിരുവനന്തപുരം ആത്മായ ശുശ്രൂഷ ഡയറക്ടര്‍ ഫാദര്‍ മൈക്കിള്‍ തോമസ്, ഫാദര്‍ ഷാജന്‍ ജോസ് , ജോഷി ജോണി എന്നിവര്‍ പ്രസംഗിച്ചു.
Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker