Kerala
മുണ്ടക്കയത്ത് പ്രവേശനോത്സവത്തോടെ മതബോധന അധ്യായന വർഷത്തിന് ആരംഭം
മതബോധന അധ്യാപകർ ദിവ്യബലി മധ്യേ കത്തിച്ച തിരികളുമായി സത്യപ്രതിജ്ഞ ചെയ്തു
ബിബിൻ ജോസഫ്
മുണ്ടക്കയം: മുണ്ടക്കയം സെന്റ് മേരീസ് ദേവാലയത്തിൽ 2019-’20 വർഷത്തിലെ മതബോധന ക്ലാസുകൾക്ക് ജൂൺ 2 ഞായറാഴ്ച തുടക്കമായി. മതബോധന അധ്യാപകർ ദിവ്യബലി മധ്യേ കത്തിച്ച തിരികളുമായി തങ്ങൾ ഏറ്റെടുക്കുന്ന ദൗത്യത്തിന്റെ ഉത്തരവാദിത്വം പ്രഖ്യാപിച്ചുക്കൊണ്ട് ഇടവക വികാരി മോൺ.ഹെൻറി കൊച്ചുപറമ്പിലിന്റെയും ഇടവക സമൂഹത്തിന്റെയും മുമ്പിൽ സത്യപ്രതിജ്ഞ ചെയ്തു.
ഒന്നാം ക്ലാസിലേക്ക് പുതിയതായി വന്ന കുട്ടികളെ വികാരിയച്ചൻ ജപമാലയും, മധുര പലഹാരവും നൽകി സ്വീകരിച്ചു. അതോടൊപ്പം തിരുബാലസഖ്യം, ചെറുപുഷ്പം മിഷൻ ലീഗ് എന്നീ സംഘടനങ്ങളുടെയും ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ഹെഡ് മാസ്റ്റർ ശ്രീ.റോബിൻ, PTA പ്രസിഡന്റ് ശ്രീ.നിബിൻ എന്നിവർ പരിപാടികൾക്ക് നേത്യത്വം നൽകി.