Diocese

കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയ തീര്‍ഥാടനം വിപുലമായ ഒരുക്കങ്ങള്‍

ഉദ്യോഗസ്ഥ യോഗം ചേര്‍ന്നു

അനിൽ ജോസഫ്‌

ബാലരാമപുരം: തെക്കിന്റെ കൊച്ചുപാദുവയെന്നറിയപ്പെടുന്ന പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയ തിരുനാളിന് വിപുലമായ ഒരുക്കങ്ങള്‍. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഉദോഗസ്ഥതല യോഗം ചേര്‍ന്നു. ഇടവക വികാരി ഫാ.ജോയിമത്യാസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം നെയ്യാറ്റിന്‍കര നഗരസഭാധ്യക്ഷ ഡബ്ല്യൂ.ആര്‍.ഹീബ ഉദ്ഘാടനം ചെയ്തു.

ഫെബ്രുവരി 11-നാണ് കമുകിന്‍കോട് ദേവാലയത്തിലെ തീര്‍ഥാനടത്തിന് തുടക്കമാവുന്നത്. 23 വരെ നീളുന്ന തീര്‍ഥാടനത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് നഗരസഭാധ്യക്ഷ ഡബ്ല്യൂ.ആര്‍.ഹീബ പറഞ്ഞു.

ഇത്തവണ കമുകിന്‍കോട് കൊച്ച് പളളിയിലെ വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ച വാഴ്ത്തപെട്ട ദേവാസഹായം പിളളയുടെ പ്രേക്ഷിത പ്രവര്‍ത്തനങ്ങളുടെ 275 ാം വാര്‍ഷികവും, ഇടവകയുടെ സുവിശേഷ വൽക്കരണത്തിന്റെ 307 ാം വാര്‍ഷികവും ആഘോഷിക്കുന്നു എന്നത് പ്രത്യേകതയാണ്.

തീര്‍ഥാടനത്തിന്‍റെ ഭാഗമായി തിരുനാള്‍ സൗഹൃദ സന്ധ്യ, പ്രണാമ സന്ധ്യ, ആദരസന്ധ്യ, സമാപന സമ്മേളനം എന്നിവയും നടക്കും. നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍, മുന്‍ കൊല്ലം ബിഷപ് ഡോ.സ്റ്റാന്‍ലി റോമന്‍, മാര്‍ത്താണ്ഡം രൂപത ബിഷപ് ഡോ.വിന്‍സെന്‍റ് മാര്‍ പൗലോസ് തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

മന്ത്രിമാരായ കെടി ജലീല്‍ ഇപി ജയരാജന്‍, കടകംപളളി സുരേന്ദ്രന്‍, എംഎം മണി; പ്രതിപക്ഷതേതാവ് രമേശ് ചെന്നിത്തല; എംപിമാരായ ശശിതരൂര്‍, ഷാനിമോള്‍ ഉസ്മാന്‍; എഎല്‍എ മാരായ സികെ ഹരീന്ദ്രന്‍, എം. വിന്‍സെന്‍റ്, വി എസ് ശിവകുമാര്‍, ഓ.രാജഗോപാല്‍, വി കെ പ്രശാന്ത്, ഐബി സതീഷ്, കെ ആന്‍സലന്‍, പിസി കുഞ്ഞിരാമന്‍ തുടങ്ങിയവരും വിവിധ പരിപാടികളില്‍ പങ്കെടുക്കുമെന്ന് ഇടവക വികാരി ഫാ. ജോയി മത്യാസ് അറിയിച്ചു.

ഉദ്യോഗസ്ഥ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബി ടി ബീന, വൈസ് ചെയര്‍മാന്‍ കെകെ ഷിബു, നെയ്യാറ്റിന്‍കര സബ് ഇന്‍സ്പെക്ടര്‍ സെന്തില്‍കുമാറും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker