“മിസ്സിയോ 2018” എൽ.സി.വൈ.എം. കട്ടക്കോട് ഫൊറോനയുടെ കർമ്മ പദ്ധതി പ്രകാശനം ചെയ്തു
"മിസ്സിയോ 2018" എൽ.സി.വൈ.എം. കട്ടക്കോട് ഫൊറോനയുടെ കർമ്മ പദ്ധതി പ്രകാശനം ചെയ്തു
സ്വന്തം ലേഖകൻ
കാട്ടാക്കട: എൽ.സി.വൈ.എം. കട്ടക്കോട് ഫൊറോനയുടെ കർമ്മ പദ്ധതി “മിസ്സിയോ 2018” എന്നപേരിൽ പുറത്തിറക്കി. മെയ് 6 ഞായറാഴ്ച്ച കട്ടക്കോട് സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തിൽ നടന്ന പൊതുസമ്മേളനത്തിലായിരുന്നു കട്ടക്കോട് ഫൊറോനയുടെ കർമ്മ പദ്ധതി പ്രകാശനം ചെയ്തത്. എൽ.സി.വൈ.എം. ഫൊറോന പ്രസിഡന്റ് സുബിയുടെ അദ്ധ്യക്ഷതയിലായിരുന്നു പൊതുസമ്മേളനം.
ഫൊറോന വികാരി വെരി. റവ. ഫാ. റോബർട്ട് വിൻസന്റ് ആമുഖ സന്ദേശം നൽകി. രൂപതാ യൂത്ത് മിനിസ്ട്രി ഡയറക്ടർ റവ. ഫാ. ബിനു റ്റി. പൊതുയോഗവും, യുവജന വർഷത്തിന്റെ ഫൊറോനാതല ഉദ്ഘാടനവും നിർവ്വഹിച്ചു.
രൂപത LCYM പ്രസിഡന്റ് അരുൺ തോമസാണ് കർമ്മപദ്ധതി ‘മിസ്സിയോ 2018’ ന്റെ പ്രകാശനം നിർവ്വഹിച്ചത്. സെക്രട്ടറി ബിപിൻ രാജ് ഏവർക്കും സ്വാഗതം ആശംസിച്ചു.
“ദൗത്യം” എന്നർത്ഥം വരുന്ന “മിസ്സിയോ” എന്ന പേരിൽ തയ്യാറാക്കിയ കർമ്മപദ്ധതിയിൽ 2018-ൽ തുടങ്ങി, ഒരു വർഷത്തേക്കുള്ള പ്രവർത്തന പരിപാടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. യുവജന പ്രതിനിധികളുടെ ശക്തമായ പങ്കാളിത്തം “മിസ്സിയോ 2018” ന്റെ പ്രകാശനം അർത്ഥവത്തതാക്കി