Kerala

മിടുക്കരായ വിദ്യാർഥികൾക്ക് പഠന വഴിയിൽ സ്മാർട്ട്ഫോൺ സമ്മാനവുമായി രണ്ട് അധ്യാപകർ

ആധുനിക മീഡിയാ സംവിധാനം പലപ്പോഴും നിർധനരായ രക്ഷിതാക്കളുടെ മക്കൾക്ക് ലഭ്യമല്ലാത്ത സാഹചര്യങ്ങൾ നിലവിലുണ്ട്...

അർച്ചന കണ്ണറവിള

നെയ്യാറ്റിൻകര: കാഞ്ഞിരംകുളം സ്കൂളിലെ മിടുക്കരായ വിദ്യാർഥികൾക്ക് പഠന വഴിയിൽ സ്മാർട്ട്ഫോൺ സമ്മാനമായി നൽകി കൈത്താങ്ങാവുകയാണ് രണ്ട് അധ്യാപകർ. കൊറോണ കാലത്ത് അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും പഠനവുമായി ബന്ധപ്പെട്ട് ഉണ്ടായ ഭയാശങ്കകൾ ദൂരീകരിക്കുന്നതിനും, പഠനം സുഗമമായി നടത്തുന്നതിനുമായി കേരള വിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്സ് ചാനലിലൂടെയും മറ്റ് നവമാധ്യമങ്ങളിലൂടെയും ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നുണ്ട്. ഈ നവപഠനരീതികളും അധ്യാപകരുടെ ക്ലാസുകളും നോട്ടുകളും മറ്റ് പഠന ലിങ്കുകൾകളും ലഭിക്കുന്നതിനാകട്ടെ ടിവി, സ്മാർട്ട്ഫോൺ തുടങ്ങിയ നവമാധ്യമ ഉപകരണങ്ങളും അത്യാവശ്യമാണ്.

ഈ കാലഘട്ടത്തിന്റെ ആവശ്യങ്ങളിൽ ഒന്നായി മാറി കഴിഞ്ഞിരിക്കുന്ന ആധുനിക മീഡിയാ സംവിധാനം പലപ്പോഴും നിർധനരായ രക്ഷിതാക്കളുടെ മക്കൾക്ക് ലഭ്യമല്ലാത്ത സാഹചര്യങ്ങളും നിലവിലുണ്ട്. അത്തരം ഒരു സാഹചര്യത്തിലാണ്, സോഷ്യോളജി അധ്യാപകനും കരിയർ ഗൈഡൻസ് ജില്ലാ കോർഡിനേറ്ററും ആയിരുന്ന ജി.ആർ.അനിലും, ഭാര്യ സുവോളജി അധ്യാപികയായ ഇ.അജിയും സഹായഹസ്തവുമായി മുന്നോട്ട് വന്നത്. കാഞ്ഞിരംകുളം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ഋഷികേശിനും, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന സഹോദരൻ രാഹുലിനുമാണ് അവർ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ സ്മാർട്ട്ഫോൺ സമ്മാനിച്ചത്.

നെയ്യാറ്റിൻകര രൂപതയിലെ തീർത്ഥാടന കേന്ദ്രമായ വ്ലാത്താങ്കര സ്വർഗാരോപിതമാതാ ദേവാലയംഗങ്ങളാണ് ഈ അധ്യാപകർ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker