മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുളള അവാര്‍ഡ് ഫാ. അനൂപിന്
2021 ജനുവരി 30-ന് ചെന്നൈയിൽ വച്ചാണ് അവാർഡ് നൽകപ്പെടുന്നത്...
അനിൽ ജോസഫ്
തിരുവനന്തപുരം: വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവക്കുന്നവര്‍ക്ക് നല്‍കുന്ന ‘ഇന്റെര്‍ നാഷണല്‍ അവാര്‍ഡ് ഫോര്‍ ബെസ്റ്റ് എഡ്യൂക്കേറ്ററാ’ണ് ഫാ.അനൂച്ചന് ലഭിച്ചത്. വിദ്യാഭ്യാസം പോലെ തന്നെ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വ്യക്തികൾക്ക് ഇന്റെര്‍ നാഷണല്‍ പബ്ലിഷേഴ്സായ ഇ.എസ്.എന്‍. അവാർഡുകൾ നൽകിയിട്ടുണ്ട്. 2021 ജനുവരി 30-ന് ചെന്നൈയിൽ വച്ചാണ് അവാർഡ് നൽകപ്പെടുന്നത്.
മിനിസ്ട്രി ഓഫ് യൂത്ത് അഫേഴ്സ് ആന്‍ഡ് സ്പോർട്ട്സിന്റെയും നെഹ്റു യുവകേന്ദ്രയുടെയും കീഴില്‍ വിവിധ കോളേജുകളിൽ എം.എസ്.ഡബ്ള്യു. വിദ്യാര്‍ത്ഥികള്‍ക്ക് നൽകിവരുന്ന ക്ലാസുകളും, യൂത്ത് മിനിസ്ട്രിയുമായി ബന്ധപ്പെട്ടും അല്ലാതെയും നൽകിവരുന്ന മോട്ടിവേഷണൽ ക്ലാസുകളും, അധ്യാപകനെന്ന നിലയിലെ പരിചയ സമ്പത്തും, അക്കാഡമിക്ക് ഔന്നത്യവും, വിവിധ ജേർണലുകളിൽ പ്രസിദ്ധപ്പെടുത്തിയ പ്രബന്ധങ്ങളുടെയും, എൻ.ജി.ഓ.കളിലെ പ്രവർത്തനവും മറ്റുമാണ് ഫാ.അനൂപിനെ മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുളള അവാര്‍ഡിന് പരിഗണിച്ചതിന് മാനദണ്ഡമായത്.
ചെന്നൈയിലെ ഇന്റെര്‍ നാഷണല്‍ പബ്ലിഷേഴ്സായ ഇ.എസ്.എന്‍. പബ്ലിക്കേഷൻസാണ് അനൂപച്ചന് അവാര്‍ഡ് നല്‍കിയത്. ബി.എഡ്., പി.ജി.നെറ്റുളള അച്ചന്‍ റിസേര്‍ച്ച് വിദ്യാര്‍ത്ഥികൂടിയാണ്. തിരുവനന്തപുരം എ.ജെ. കോളേജിലെ പ്രൊ.നോഹയാണ് ഫാ.അനൂപിനെ അവാർഡിനായി നോമിനേറ്റ് ചെയ്തത്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group