World

മാർപാപ്പയുടെ ദക്ഷിണേഷ്യൻ പര്യടനത്തിന് ഇന്നു തുടക്കം

മാർപാപ്പയുടെ ദക്ഷിണേഷ്യൻ പര്യടനത്തിന് ഇന്നു തുടക്കം

ബം​ഗ്ലാ​ദേ​ശ്: മ്യാൻമർ ബം​ഗ്ലാ​ദേ​ശ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ അ​പ്പ​സ്തോ​ലി​ക സ​ന്ദ​ർ​ശ​നത്തിന് ഇന്നു തുടക്കം.

പ്രാദേശിക സമയം ഇന്നു രാ​ത്രി 9.45ന് ​റോ​മി​ലെ ചം​പീ​നോ വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്ന് അ​ലി​റ്റാ​ലി​യ​യു​ടെ പ്ര​ത്യേ​ക ചാ​ർ​ട്ട​ർ വി​മാ​ന​ത്തി​ൽ പു​റ​പ്പെ​ടു​ന്ന മാ​ർ​പാ​പ്പ​യും സം​ഘ​വും തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30ന് ​മ്യാ​ൻ​മ​റി​ലെ വ​ൻ​ന​ഗ​ര​മാ​യ യാം​ഗൂ​ണി​ലെ​ത്തും. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ചാ​ര​പ​ര​മാ​യ വ​ര​വേ​ൽ​പ്പിനുശേ​ഷം പാ​പ്പാ വി​ശ്ര​മി​ക്കും.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് യാം​ഗൂ​ണി​ൽ നി​ന്ന് വി​മാ​ന​ത്തി​ൽ ത​ല​സ്ഥാ​ന​മാ​യ നാ​യി പി ​ഡോ​യി​ലെ​ത്തി​യ ശേ​ഷം പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​ത്തി​ലാ​കും ഔപചാരിക സ്വീ​ക​ര​ണം.
തു​ട​ർ​ന്നു പ്ര​സി​ഡ​ന്‍റ് ഹി​തി​ൻ ക​യാ​വു, സ്റ്റേ​റ്റ് കൗ​ണ്‍സി​ല​ർ ഓ​ങ് സാ​ങ് സൂ​കി തു​ട​ങ്ങി​യ​വ​രു​മാ​യി സു​പ്ര​ധാ​ന കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തും.

ഫ്രാൻസിസ് മാർപാപ്പയുടെ ബംഗ്ലാദേശ്, മ്യാൻമർ യാത്രാപരിപാടി

ന​​​​​​​വം​​​​​​​ബ​​​​​​​ർ 26 ഞാ​​​​​​​യ​​​​​​​ർ:

21.40- റോ​​​​​​​മി​​​​​​​ൽ​​​​​​​നി​​​​​​​ന്നു മ്യാ​​​​​​​ൻ​​​​​​​മ​​​​​​​റി​​​​​​​ലേ​​​​​​​ക്കു യാ​​​​​​​ത്രതി​​​​​​​രി​​​​​​​ക്കും.

ന​​​​​​​വം​​​​​​​ബ​​​​​​​ർ 27 തി​​​​​​​ങ്ക​​​​​​​ൾ:

13.30- യാം​​​​​​​ഗൂ​​​​​​​ണ്‍ ഇ​​​​​​​ന്‍റ​​​​​​​ർ​​​​​​​നാ​​​​​​​ഷ​​​​​​​ണ​​​​​​​ൽ വി​​​​​​​മാ​​​​​​​ന​​​​​​​ത്താ​​​​​​​വ​​​​​​​ള​​​​​​​ത്തി​​​​​​​ൽ ഒൗ​​​​​​​ദ്യോ​​​​​​​ഗി​​​​​​​ക വ​​​​​​​ര​​​​​​​വേ​​​​​​​ൽ​​​​​​​പ്.

ന​​​​​​​വം​​​​​​​ബ​​​​​​​ർ 28 ചൊ​​​​​​​വ്വ:

14.00- നാ​​​​​​​യി​​​​​​​പി​​​​​​​ഡോ​​​​​​​യി​​​​​​​ലേ​​​​​​​ക്കു വി​​​​​​​മാ​​​​​​​നം ക​​​​​​​യ​​​​​​​റു​​​ന്നു.
15.10- നാ​​​​​​​യി​​​​​​​പി​​​​​​​ഡോ വി​​​​​​​മാ​​​​​​​ന​​​​​​​ത്താ​​​​​​​വ​​​​​​​ള​​​​​​​ത്തി​​​​​​​ൽ ഒൗ​​​​​​​ദ്യോ​​​​​​​ഗി​​​​​​​ക സ്വീ​​​​​​​ക​​​​​​​ര​​​​​​​ണം.
15.50-പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റി​​​​​​​ന്‍റെ കൊ​​​​​​​ട്ടാ​​​​​​​ര​​​​​​​ത്തി​​​​​​​ൽ ആ​​​​​​​ചാ​​​​​​​ര​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ വ​​​​​​​ര​​​​​​​വേ​​​​​​​ൽ​​​​​​​പ്.
16.00- മ്യാ​​​​​​​ൻ​​​​​​​മ​​​​​​​ർ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് ഹി​​​​​​​തി​​​​​​​ൻ ക​​​​​​​യാ​​​​​​​വു​​​​​​​മാ​​​​​​​യി കൂ​​​​​​​ടി​​​​​​​ക്കാ​​​​​​​ഴ്ച.
16.30- സ്റ്റേ​​​​​​​റ്റ് കൗ​​​​​​​ണ്‍​സി​​​​​​​ല​​​​​​​റും വി​​​​​​​ദേ​​​​​​​ശ​​​​​​​കാ​​​​​​​ര്യ​​​​​​​മ​​​​​​​ന്ത്രി​​​​​​​യു​​​​​​​മാ​​​​​​​യ ഓം​​​​​​​ങ് സാ​​​​​​​ൻ സൂ ​​​​​​​കി​​​​​​​യു​​​​​​​മാ​​​​​​​യി കൂ​​​​​​​ടി​​​​​​​ക്കാ​​​​​​​ഴ്ച.
17.15- അ​​​​​​​ന്താ​​​​​​​രാ​​​​​​​ഷ്‌​​​​​​​ട്ര ക​​​​​​​ണ്‍​വ​​​​​​​ൻ​​​​​​​ഷ​​​​​​​ൻ സെ​​​​​​​ന്‍റ​​​​​​​റി​​​​​​​ൽ ഫ്രാ​​​​​​​ൻ​​​​​​​സി​​​​​​​സ് മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ​​​​​​​യു​​​​​​​ടെ പ്ര​​​​​​​സം​​​​​​​ഗം. സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ലെ ഉ​​​​​​​ന്ന​​​​​​​ത​​​​​​​ർ, പൗ​​​​​​​ര​​​​​​​പ്ര​​​​​​​മു​​​​​​​ഖ​​​​​​​ർ, ന​​​​​​​യ​​​​​​​ത​​​​​​​ന്ത്ര​​​​​​​ജ്ഞ​​​​​​​ർ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​വ​​​​​​​ർ പ​​​​​​​ങ്കെ​​​​​​​ടു​​​​​​​ക്കും.
18.20- വി​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​ൽ യാം​​​​​​​ഗൂ​​​​​​​ണി​​​​​​​ലേ​​​​​​​ക്കു മ​​​​​​​ട​​​​​​​ക്കം.
19.25- യാം​​​​​​​ഗൂ​​​​​​​ണ്‍ വി​​​​​​​മാ​​​​​​​ന​​​​​​​ത്താ​​​​​​​വ​​​​​​​ള​​​​​​​ത്തി​​​​​​​ലെ​​​​​​​ത്തും. രാ​​​​​​​ത്രിവി​​​​​​​ശ്ര​​​​​​​മം.

ന​​​​​​​വം​​​​​​​ബ​​​​​​​ർ 29, ബു​​​​​​​ധ​​​​​​​ൻ:

09.20- ക​​​​​​​യി​​​​​​​ക്കാ​​​​​​​സ​​​​​​​ൻ മൈ​​​​​​​താ​​​​​​​നി​​​​​​​യി​​​​​​​ൽ ദി​​​​​​​വ്യ​​​​​​​ബ​​​​​​​ലി​​​​​​​യും മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ​​​​​​​യു​​​​​​​ടെ സ​​​​​​​ന്ദേ​​​​​​​ശ​​​​​​​വും.
16.15- കാ​​​​​​​ബ അ​​​​​​​യി സെ​​​​​​​ന്‍റ​​​​​​​റി​​​​​​​ൽ ബു​​​​​​​ദ്ധ​​​​​​​സ​​​​​​​ന്യാ​​​​​​​സി​​​​​​​മാ​​​​​​​രു​​​​​​​ടെ സു​​​​​​​പ്രീം കൗ​​​​​​​ണ്‍​സി​​​​​​​ൽ സം​​​​​​​ഘ​​​​​​​യി​​​​​​​ൽ മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ​​​​​​​യു​​​​​​​ടെ പ്ര​​​​​​​സം​​​​​​​ഗം.
17.15- സെ​​​​​​​ന്‍റ് മേ​​​​​​​രീ​​​​​​​സ് ക​​​​​​​ത്തീ​​​​​​​ഡ്ര​​​​​​​ലി​​​​​​​ൽ മ്യാ​​​​​​​ൻ​​​​​​​മ​​​​​​​റി​​​​​​​ലെ മെ​​​​​​​ത്രാ​​​​​​​ന്മാ​​​​​​​രു​​​​​​​മാ​​​​​​​യി കൂ​​​​​​​ടി​​​​​​​ക്കാ​​​​​​​ഴ്ച.

ന​​​​​​​വം​​​​​​​ബ​​​​​​​ർ 30, വ്യാ​​​​​​​ഴം:

10.15- സെ​​​​​​​ന്‍റ് മേ​​​​​​​രീ​​​​​​​സ് ക​​​​​​​ത്തീ​​​​​​​ഡ്ര​​​​​​​ലി​​​​​​​ൽ യു​​​​​​​വാ​​​​​​​ക്ക​​​​​​​ൾ​​​​​​​ക്കും കു​​​​​​​ട്ടി​​​​​​​ക​​​​​​​ൾ​​​​​​​ക്കു​​​​​​​മാ​​​​​​​യി ദി​​​​​​​വ്യ​​​​​​​ബ​​​​​​​ലി​​​​​​​യും സ​​​​​​​ന്ദേ​​​​​​​ശ​​​​​​​വും.
12.45- യാം​​​​​​​ഗൂ​​​​​​​ണ്‍ വി​​​​​​​മാ​​​​​​​ന​​​​​​​ത്താ​​​​​​​വ​​​​​​​ള​​​​​​​ത്തി​​​​​​​ൽ ഒൗ​​​​​​​ദ്യോ​​​​​​​ഗി​​​​​​​ക യാ​​​​​​​ത്ര​​​​​​​യ​​​​​​​യ​​​​​​​പ്പ്.

15.00-ധാ​​​​​​​ക്ക അ​​​​​​​ന്താ​​​​​​​രാ​​​​​​​ഷ്‌​​​​​​​ട്ര വി​​​​​​​മാ​​​​​​​ന​​​​​​​ത്താ​​​​​​​വ​​​​​​​ള​​​​​​​ത്തി​​​​​​​ൽ ഒൗ​​​​​​​ദ്യോ​​​​​​​ഗി​​​​​​​ക വ​​​​​​​ര​​​​​​​വേ​​​​​​​ല്പ്.
16.00- സ​​​​​​​വ​​​​​​​റി​​​​​​​ലെ ദേ​​​​​​​ശീ​​​​​​​യ ര​​​​​​​ക്ത​​​​​​​സാ​​​​​​​ക്ഷി സ്മാ​​​​​​​ര​​​​​​​കം സ​​​​​​​ന്ദ​​​​​​​ർ​​​​​​​ശ​​​​​​​നം. 16.45- വം​​​ഗ​​​​​​​ബ​​​​​​​ന്ധു സ്മാ​​​​​​​ര​​​​​​​ക മ്യൂ​​​​​​​സി​​​​​​​യ​​​​​​​ത്തി​​​​​​​ൽ ബം​​​​​​​ഗ്ലാ​​​​​​​ദേ​​​​​​​ശ് രാ​​​​​​​ഷ്‌​​​​​​​ട്ര​​​​​​​പി​​​​​​​താ​​​​​​​വി​​​​​​​നു പ്ര​​​​​​​ണാ​​​​​​​മം.
17.30- പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റി​​​​​​​ന്‍റെ കൊ​​​​​​​ട്ടാ​​​​​​​ര​​​​​​​ത്തി​​​​​​​ൽ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് അബ്​​​​​​​ദു​​​​​​​ൾ ഹ​​​​​​​മീ​​​​​​​ദു​​​​​​​മാ​​​​​​​യി കൂ​​​​​​​ടി​​​​​​​ക്കാ​​​​​​​ഴ്ച
18.00- പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റി​​​​​​​ന്‍റെ കൊ​​​​​​​ട്ടാ​​​​​​​ര​​​​​​​ത്തി​​​​​​​ൽ സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ലെ ഉ​​​​​​​ന്ന​​​​​​​ത​​​​​​​ർ, പൗ​​​​​​​ര​​​​​​​പ്ര​​​​​​​മു​​​​​​​ഖ​​​​​​​ർ, ന​​​​​​​യ​​​​​​​ത​​​​​​​ന്ത്ര​​​​​​​ജ്ഞ​​​​​​​ർ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​വ​​​​​​​രു​​​​​​​മാ​​​​​​​യി കൂ​​​​​​​ടി​​​​​​​ക്കാ​​​​​​​ഴ്ച​​​​​​​യും പ്ര​​​​​​​സം​​​​​​​ഗ​​​​​​​വും.

ഡി​​​​​​​സം​​​​​​​ബ​​​​​​​ർ ഒ​​​​​​​ന്ന്, വെ​​​​​​​ള്ളി:

10.00- സു​​​​​​​ഹ്റാ​​​​​​​വ​​​ർ​​​​​​​ഡി ഉ​​​​​​​ദ്യാ​​​​​​​ൻ പാ​​​​​​​ർ​​​​​​​ക്കി​​​​​​​ൽ ദി​​​​​​​വ്യ​​​​​​​ബ​​​​​​​ലി. ഏ​​​താ​​​നും ഡീ​​​ക്ക​​​ന്മാ​​​രെ വൈ​​​ദി​​​ക​​​രാ​​​യി അ​​​ഭി​​​ഷേ​​​ചി​​​ക്കു​​​ന്നു.
15.20- ധാ​​​​​​​ക്ക​​​​​​​യി​​​​​​​ലെ അ​​​​​​​പ്പ​​​​​​​സ്തോ​​​​​​​ലി​​​​​​​ക് നു​​​​​​​ണ്‍​ഷ്യേ​​​​​​​ച്ച​​​​​​​റി​​​​​​​ൽ പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി ഷെ​​​യ്ക്ക് ഹ​​​​​​​സീ​​​​​​​ന​​​​​​​യുമാ​​​​​​​യി കൂ​​​​​​​ടി​​​​​​​ക്കാ​​​​​​​ഴ്ച.
16.00- ധാ​​​​​​​ക്ക സെ​​​​​​​ന്‍റ് മേ​​​​​​​രീ​​​​​​​സ് ക​​​​​​​ത്തീ​​​​​​​ഡ്ര​​​​​​​ൽ സ​​​​​​​ന്ദ​​​​​​​ർ​​​​​​​ശ​​​​​​​നം. പ്രാ​​​ർ​​​ഥ​​​ന​​​യും ബൈ​​​ബി​​​ൾ വി​​​ചി​​​ന്ത​​​ന​​​വും ന​​​യി​​​ക്കു​​​ന്ന​​​തു ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി.
16.14- വൃ​​​ദ്ധവൈ​​​​​​​ദി​​​​​​​ക​​​​​​​ർ​​​​​​​ക്കാ​​​​​​​യു​​​​​​​ള്ള മ​​​​​​​ന്ദി​​​​​​​ര​​​​​​​ത്തി​​​​​​​ൽ ബം​​​​​​​ഗ്ലാ​​​​​​​ദേ​​​​​​​ശി​​​​​​​ലെ മെ​​​​​​​ത്രാ​​​​​​​ന്മാ​​​​​​​രു​​​​​​​മാ​​​​​​​യി കൂ​​​​​​​ടി​​​​​​​ക്കാ​​​​​​​ഴ്ച, പ്ര​​​​​​​സം​​​​​​​ഗം.
17.00- ആ​​​​​​​ർ​​​​​​​ച്ച്ബി​​​​​​​ഷ​​​​​​​പ്പി​​​​​​​ന്‍റെ വ​​​​​​​സ​​​​​​​തി​​​​​​​യു​​​​​​​ടെ പൂ​​​​​​​ന്തോ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ സ​​​​​​​മാ​​​​​​​ധാ​​​​​​​ന​​​​​​​ത്തി​​​​​​​നാ​​​​​​​യി മ​​​​​​​താ​​​​​​​ന്ത​​​​​​​ര- എ​​​​​​​ക്യു​​​​​​​മെ​​​​​​​നി​​​​​​​ക്ക​​​​​​​ൽ സ​​​​​​​മ്മേ​​​​​​​ള​​​​​​​നം. മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ​​​​​​​യു​​​​​​​ടെ പ്ര​​​​​​​സം​​​​​​​ഗം.

ഡി​​​​​​​സം​​​​​​​ബ​​​​​​​ർ ര​​​​​​​ണ്ട്, ശ​​​​​​​നി:

10.00 തേ​​​​​​​ജ്ഗാ​​​​​​​വി​​​​​​​ലു​​​​​​​ള്ള മ​​​​​​​ദ​​​​​​​ർ തെ​​​​​​​രേ​​​​​​​സ ഭ​​​​​​​വ​​​​​​​ന സ​​​​​​​ന്ദ​​​​​​​ർ​​​​​​​ശ​​​​​​​നം.
10.45- ഹോ​​​​​​​ളി റോ​​​​​​​സ​​​​​​​റി പ​​​​​​​ള്ളി​​​​​​​യി​​​​​​​ൽ വൈ​​​​​​​ദി​​​​​​​ക​​​​​​​ർ, സ​​​​​​​ന്യാ​​​​​​​സി​​​​​​​നി​​​​​​​ക​​​​​​​ൾ, അ​​​​​​​ഭി​​​​​​​ഷി​​​​​​​ക്ത​​​​​​​ർ, സെ​​​​​​​മി​​​​​​​നാ​​​​​​​രി വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ൾ, സ​​​​​​​ന്യാ​​​​​​​സാർ​​​ഥി​​​​​​​നി​​​​​​​ക​​​​​​​ൾ, വി​​​​​​​ശ്വാ​​​​​​​സി​​​​​​​ക​​​​​​​ൾ എ​​​​​​​ന്നി​​​​​​​വ​​​​​​​രു​​​​​​​മാ​​​​​​​യി കൂ​​​​​​​ടി​​​​​​​ക്കാ​​​​​​​ഴ്ച​​​​​​​യും മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ​​​​​​​യു​​​​​​​ടെ പ്ര​​​​​​​സം​​​​​​​ഗ​​​​​​​വും. പ്രാ​​​ർ​​​ഥ​​​ന ന​​​യി​​​ക്കു​​​ന്ന​​​തു ക​​​ർ​​​ദി​​​നാ​​​ൾ ടെ​​​ല​​​സ്ഫോ​​​ർ ടോ​​​പ്പോ.
11.45- പു​​​​​​​രാ​​​ത​​​​​​​ന​​​​​​​മാ​​​​​​​യ ഹോ​​​​​​​ളി റോ​​​​​​​സ​​​​​​​റി പ​​​​​​​ള്ളി​​​​​​​യി​​​​​​​ലും സെ​​​​​​​മി​​​​​​​ത്തേ​​​​​​​രി​​​​​​​യി​​​​​​​ലും സ​​​​​​​ന്ദ​​​​​​​ർ​​​​​​​ശ​​​​​​​നം.
15.20- ധാ​​​​​​​ക്ക​​​​​​​യി​​​​​​​ലെ നോ​​​ട്ട​​​ർ​​​​​​​ഡാം കോ​​​​​​​ള​​​​​​​ജി​​​​​​​ൽ യു​​​​​​​വ​​​​​​​ജ​​​​​​​ന​​​​​​​സ​​​​​​​മ്മേ​​​​​​​ള​​​​​​​ന​​​​​​​വും പ്ര​​​​​​​സം​​​​​​​ഗ​​​​​​​വും. പ്രാ​​​ർ​​​ഥ​​​ന​​​യും ബൈ​​​ബി​​​ൾ വി​​​ചി​​​ന്ത​​​ന​​​വും ക​​​ർ​​​ദി​​​നാ​​​ൾ ഓ​​​സ്വാ​​​ൾ​​​ഡ് ഗ്രേ​​​ഷ്യ​​​സ്.
16.45- ധാ​​​​​​​ക്ക വി​​​​​​​മാ​​​​​​​ന​​​​​​​ത്താ​​​​​​​വ​​​​​​​ള​​​​​​​ത്തി​​​​​​​ൽ ഒൗ​​​​​​​ദ്യോ​​​​​​​ഗി​​​​​​​ക യാ​​​​​​​ത്ര​​​​​​​യ​​​​​​​യ​​​​​​​പ്പ്.
23.00 റോ​​​​​​​മി​​​​​​​ലെ ചി​​​യാം​​​​​​​പി​​​​​​​നോ വി​​​​​​​മാ​​​​​​​ന​​​​​​​ത്താ​​​​​​​വ​​​​​​​ള​​​​​​​ത്തി​​​​​​​ലെ​​​​​​​ത്തും.

വത്തിക്കാനിൽനിന്ന് ജോർജ് കള്ളിവയലിൽ

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker