Kerala

മലബാറിന് ഒരു കൈത്താങ്ങുമായി ആലപ്പുഴ രൂപതാ കെ.സി.വൈ.എം.

ദുരിത മേഖലകളിൽ കെ.സി.വൈ.എം. പ്രവർത്തകർ സജീവമാണ്...

ജോസ് മാർട്ടിൻ

ആലപ്പുഴ: ആലപ്പുഴ രൂപതാ യുവജ്യോതി കെ.സി.വൈ.എം. കൈത്താങ്ങുമായി മലബാറിന്റെ മണ്ണിലേയ്ക്ക്. കെ.സി.വൈ.എം. രൂപതാ പ്രസിഡന്റ് എം.ജെ.ഇമ്മാനുവലിന്റെ നേതൃത്വത്തിൽ തങ്ങളാൽ കഴിയുന്ന സഹായവുമായി യാത്ര ആരംഭിച്ചു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മറ്റിടങ്ങളിലും നിന്നും ശേഖരിച്ച സാധങ്ങളുമായാണ് യാത്ര തിരിച്ചിരിക്കുന്നത്.

കഴിഞ്ഞ പ്രളയ കാലത്ത് ഒപ്പം നിന്ന ജനതയോടുള്ള ആദരവും, ദുഃഖത്തിൽ പങ്കുചേരലുമാണ് ഇതിന്റെ ലക്ഷ്യമെന്ന് രൂപതാ പ്രസിഡന്റ് ഇമ്മാനുവൽ കാത്തലിക് വോക്സിനോട്‌ പറഞ്ഞു

ആലപ്പുഴ ജില്ലയിൽ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഏത് സമയത്തും എന്തിനു സന്നദ്ധരായ നൂറോളം അംഗങ്ങളെ ഉൾപ്പെടുത്തി കൊണ്ടുള്ള ആലപ്പുഴ രൂപത കെ.സി.വൈ.എം. യൂണിറ്റിന്റെ പ്രവർത്തങ്ങൾ അഭിനന്ദനീയമാണ്.

കഴിഞ്ഞ പ്രളയകാലത്തും ആലപ്പുഴ കെ.സി.വൈ.എം. രൂപതാ പ്രസിഡന്റ് ഇമ്മാനുവൽ ഉൾപ്പെടെ രൂപതയിലെ വിവിധ യൂണിറ്റുകളിലെ പല അംഗങ്ങളും കേരളത്തിന്റെ സ്വന്തം സൈന്യത്തോടൊപ്പം ജില്ലയിലെ ചെങ്ങന്നൂർ, കുട്ടനാട് തുടങ്ങിയ പ്രദേശങ്ങളിലെ രക്ഷാ പ്രവർത്തങ്ങളിൽ പങ്കെടുത്തിട്ടുള്ളവരാണ്.

ഈ വർഷവും ദുരിത മേഖലകളിൽ കെ.സി.വൈ.എം. പ്രവർത്തകർ സജീവമാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker