Kerala
മലങ്കര സഭയുടെ മൂവാറ്റുപുഴ ഭദ്രാസന കാര്യാലയം ആശീര്‍വദിച്ചു
മലങ്കര സഭയുടെ മൂവാറ്റുപുഴ ഭദ്രാസന കാര്യാലയം ആശീര്‍വദിച്ചു
മൂവാറ്റുപുഴ: മലങ്കര കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ രൂപത ഭദ്രാസന കാര്യാലയം ആശീര്‍വദിച്ചു. ആശീര്‍വാദകര്‍മ്മങ്ങള്‍ക്ക് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ നേതൃത്വം നല്‍കി.
മൂവാറ്റുപുഴ രൂപതയുടെ ഭരണ നിര്‍വ്വഹണ ഓഫീസുകള്‍ പുതിയ മന്ദിരത്തിലാവും പ്രവര്‍ത്തിക്കുക. ചടങ്ങില്‍ നിര്‍ദനര്‍ക്കുളള 21 വീടുകളുടെ താക്കോല്‍ ദാനം നടന്നു.
മൂവാറ്റുപുഴ അതിരൂപത ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കുറിലോസ്, പത്തനം തിട്ട ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ബത്തേരി ബിഷപ് ജോസഫ് മാര്‍ തോമസ്, ഗുഡ്ഗാവ് ബിഷപ് ജേക്കബ് മാര്‍ ബര്‍ണാബാസ്, പാറശാല ബിഷപ് തോമസ് മാര്‍ യൗസേബിയോസ് തുടങ്ങിയവര്‍ പങ്കെടുത്തു.