മറ്റുള്ളവരെ നയിക്കുന്നവൻ ജ്ഞാനം സ്വന്തമാക്കിയിരിക്കണം; ഫ്രാൻസിസ് പാപ്പാ
മറ്റുള്ളവരെ നയിക്കുന്നവൻ ജ്ഞാനം സ്വന്തമാക്കിയിരിക്കണം; ഫ്രാൻസിസ് പാപ്പാ
സി. റൂബിനി സി.റ്റി.സി.
വത്തിക്കാൻ സിറ്റി: മറ്റുള്ളവരെ നയിക്കുന്നവൻ ജ്ഞാനം സ്വന്തമാക്കിയിരിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ചയുള്ള പതിവ് കൂടിക്കാഴ്ചയ്ക്കായി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ഒത്തുകൂടിയവരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.
നയിക്കുന്നവൻ ജ്ഞാനമില്ലാത്തവനാണെങ്കിൽ, നയിക്കുന്നവനെ വിശ്വസിക്കുന്ന ജനങ്ങൾക്കു അപകടം സംഭവിക്കും. അതുകൊണ്ട് വിദ്യാഭ്യാസത്തിന്‍റെയും, അധികാരത്തിന്‍റെയും മേഖലകളിൽ തങ്ങളുടെ ഉത്തരവാദിത്വം നിർവ്വഹിക്കുന്നവര്‍, അതായത് ആത്മാക്കളുടെ അജപാലകർ, സമൂഹാധികാരികൾ, നിയമം നിർമ്മിക്കുന്നവർ, മാതാപിതാക്കൾ, തുടങ്ങിയവർ അവരുടെ പ്രധാനപ്പെട്ട കര്‍ത്തവ്യത്തെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ശരിയായ പാതകളെ വിവേചിച്ചറിയാനും അതിലൂടെ ജനങ്ങളെ നയിക്കാനും യേശു നൽകുന്ന പ്രചോദനം തിരിച്ചറിയാൻ ശ്രമിക്കണമെന്നും പാപ്പാ പറഞ്ഞു.
മറ്റുള്ളവരെ നിരീക്ഷിച്ച് അവരുടെ കുറവുകളെ തിരുത്താൻ ശ്രമിക്കുമ്പോൾ, നമ്മുടെ പോരായ്മകളെ കുറിച്ച് നമുക്ക് അവബോധമുണ്ടായിരിക്കണമെന്നും, എനിക്ക് കുറവുകളില്ലെന്ന് ഞാൻ വിശ്വസിക്കുന്നുവെങ്കിൽ മറ്റുള്ളവരെ വിധിക്കാനും തിരുത്താനും എനിക്ക് സാധിക്കുകയില്ലെന്നും പാപ്പാ ഓർമ്മിപ്പിച്ചു. നമുക്കെല്ലാവർക്കും കുറവുകളുണ്ട്. മറ്റുള്ളവരെ വിധിക്കുന്നതിന് മുമ്പ് നാം നമ്മുടെ കുറവുകളെ കുറിച്ച് ബോധവാന്മാരായിരിക്കുന്നത് ജ്ഞാനത്തോടെ പ്രവർത്തിക്കുവാൻ സഹായിക്കുമെന്നും പാപ്പാ പറഞ്ഞു.