Parish
മരിയാപുരം കര്‍മ്മലമാതാ ദേവാലയ തിരുനാളിന് കൊടിയേറി
മരിയാപുരം കര്‍മ്മലമാതാ ദേവാലയ തിരുനാളിന് കൊടിയേറി
അനിൽ ജോസഫ്
മരിയാപുരം: മരിയാപുരം പരിശുദ്ധ കര്‍മ്മലമാതാ ദേവാലയ തിരുനാളിന് ഇടവക വികാരി ഫാ.വിന്‍സെന്‍റ് തോട്ട്പാട് കൊടിയേറ്റി തുടക്കം കുറിച്ചു. തിരുനാള്‍ ആഘോഷങ്ങള്‍ 21 വരെ ഉണ്ടാകും.
13 ശനിയാഴ്ച ഇടവകയിലെ ഭക്ത സംഘടനകളുടെ വാര്‍ഷികം നെയ്യാറ്റിന്‍കര രൂപത നിഡ്സ് ഡയറക്ടര്‍ ഫാ.രാഹുല്‍ ബി.ആന്‍റോ ഉദ്ഘാടനം ചെയ്യും.15 മുതല്‍ 19 വരെ ഫാ.ജോര്‍ജ്ജ് മച്ചുംകുഴിയുടെ നേതൃത്വത്തില്‍ മരിയന്‍ ധ്യാനം നടക്കും.
20 ശനിയാഴ്ച ദിവ്യബലിയെ തുടര്‍ന്ന് പരിശുദ്ധ കര്‍മ്മലമാതാവിന്‍റെ തിരുസ്വരൂപവും വഹിച്ച്കൊണ്ട് തിരുസ്വരൂപ പ്രദക്ഷിണം. 21-ന് രാവിലെ നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവലിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി, തുടര്‍ന്ന് സ്നേഹവിരുന്ന്.