Parish
		
	
	
മരിയാപുരം കര്‍മ്മലമാതാ ദേവാലയ ആശീര്‍വാദം; വിളംബര ബൈക്ക് റാലി നടത്തി
മരിയാപുരം കര്‍മ്മലമാതാ ദേവാലയ ആശീര്‍വാദം; വിളംബര ബൈക്ക് റാലി നടത്തി

നെയ്യാറ്റിന്‍കര: പുതിയതായി നിര്‍മ്മിച്ച മരിയാപുരം കര്‍മ്മലമാതാ ദേവാലയത്തിന്റെ ആശീർവാദവുമായി ബന്ധപ്പെട്ട് വിളംബരബൈക്ക് റാലി നടത്തി. ഇടവക സഹവികാരി ഫാ. പ്രിയേഷ്‌ജോണ്‍ റാലി ഫ്‌ളാഗ്‌ഓഫ് ചെയ്യ്‌തു.
നെയ്യാറ്റിന്‍കര രൂപതയിലെ വ്‌ളാത്താങ്കര ഫൊറോന പ്രദേശത്തും നെയ്യാറ്റിന്‍കര പട്ടണത്തിലും പാറശാലയിലും റാലി എത്തി.
ജൂലൈ 16 തിങ്കളാഴ്‌ച വൈകിട്ട് 4 മണിക്ക് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ ദേവാലയം ആശീര്‍വദിക്കും.
കൊല്ലം മുന്‍ ബിഷപ് ഡോ.സ്‌റ്റാന്‍ലി റോമന്‍, പുനലൂര്‍ ബിഷപ് സിൽവെസ്റ്റര്‍ പൊന്നുമുത്തന്‍, പാറശാല മലങ്കര രൂപതാ ബിഷപ് തോമസ് മാര്‍ യൗസേബിയൂസ് തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുക്കും.
				


