മരിയാപുരം ഐ.ടി.ഐ.യില്‍ ഫാ.ബനഡിക്ട് കണ്ണാടന്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
മരിയാപുരം ഐ.ടി.ഐ.യില്‍ ഫാ.ബനഡിക്ട് കണ്ണാടന്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ കീഴിലെ മരിയാപുരം ബിഷപ്പ് പീറ്റര്‍ പെരേര മെമ്മോറിയല്‍ ഐടിഐയില്‍ പുതുതായി ആരംഭിച്ച ഫാ.ബെനഡിക്ട് കണ്ണാടന്‍ ബ്ലോക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്തു.
മരിയാപുരം കര്‍മ്മലമാതാ ദേവാലയത്തിലെ വികാരിയായിരുന്ന കഴിഞ്ഞ വര്‍ഷം മരണമടഞ്ഞ ഫാ.ബനസ്റ്റിക്ട് കണ്ണാടന്റെ അനുസ്മരണവുമായി ബന്ധപ്പെട്ടാണ് പുതിയ കമ്പ്യൂട്ടര്‍ സ്മാര്‍ട്ട് ക്ലാസുകള്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് ഉദ്ഘാടനം ചെയ്തത്.
തുടര്‍ന്ന്, നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ബിഷപ്പ് നേതൃത്വം നല്‍കി. നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, പളേളാട്ട്യന്‍ പ്രൊവിന്‍ഷ്യാള്‍ ഫാ.വര്‍ഗ്ഗീസ് പുല്ലന്‍, മോണ്‍.വി.പി.ജോസ്, ഇടവക വികാരി ഫാ.വിന്‍സെന്റ് തോട്ടുപാട്ട്, സഹവികാരി ഫാ.ടോണ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
തുടർന്ന്, ഫാ.ബെനഡിക്ട് കണ്ണാടന്‍ അനുസ്മരണവും ദേവാലയത്തില്‍ നടന്നു.