World

മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനവുമായി അമേരിക്ക

മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനവുമായി അമേരിക്ക

ന്യൂയോര്‍ക്ക്: മധ്യപൂര്‍വ്വേഷ്യയില്‍ മതപീഡനത്തിനിരയായ ക്രിസ്ത്യാനികള്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. മതപീഡനത്തിനിരയായ പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികളുടെ ഉന്നമനത്തിനും പുനരധിവാസത്തിനും വേണ്ട സഹായങ്ങള്‍ മതസംഘടനകളുമായി സഹകരിച്ച് ചെയ്യുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

ബുധനാഴ്ച വൈകിട്ട് മാരിയട്ട് ഹോട്ടലില്‍ വെച്ച് നടന്ന വാര്‍ഷിക ‘ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്ത്യന്‍ സോളിഡാരിറ്റി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ‘കളിയുടെ ഗതിമാറ്റുന്ന’ പ്രഖ്യാപനമെന്നാണ് ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്ത്യന്‍ സോളിഡാരിറ്റി വൈസ് പ്രസിഡന്റും മുതിര്‍ന്ന നയതന്ത്ര ഉപദേശകനുമായ ആന്‍ഡ്ര്യൂ ഡോരാന്‍ വിലയിരുത്തിയത്.

ഐക്യരാഷ്ട്ര സഭയുടെ ഒട്ടും ഫലപ്രദമല്ലാത്ത ദുരിതാശ്വാസ പദ്ധതികള്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കുവാന്‍ പ്രസിഡന്റ് യുഎസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനോടു ആവശ്യപ്പെട്ടിട്ടുണ്ടെന്നും, അതിനു പകരം ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതകള്‍ക്കിരയായ പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സഭകളേയും സംഘടനകളേയും യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (USAID) സഹായിക്കുമെന്നും മൈക്ക് പെന്‍സ് അറിയിച്ചു.

അമേരിക്ക നേരിട്ട് സഹായിക്കുമ്പോള്‍ പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികള്‍ക്ക് ഇനിമുതല്‍ വിവിധ രാഷ്ട്രങ്ങളിലെ സംഘടനകളുടെ സഹായത്തെ ആശ്രയിച്ചു മാത്രം ജീവിക്കേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാഖിലെ ആയിരകണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ക്രൈസ്തവ വിശ്വാസത്തിന്റെ നിലനില്‍പ്പിന് ആശ്വാസം പകരുന്നതാണ് പ്രഖ്യാപനം. ക്രൈസ്തവരെക്കൂടാതെ വംശഹത്യക്കിരയായിക്കൊണ്ടിരിക്കുന്ന യസീദികള്‍ക്കും ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം.

അതേസമയം ഐക്യരാഷ്ട്ര സഭയുടെ ഭാഗത്തുനിന്നും ഇതുവരെ പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികള്‍ക്ക് കാര്യമായ സഹായമൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിന്നു പുറത്തുവരുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നൈറ്റ്സ് ഓഫ് കൊളംബസ്, എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌, കത്തോലിക് നിയര്‍ ഈസ്റ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ തുടങ്ങിയ കത്തോലിക്കാ സംഘടനകളില്‍ നിന്നുമുള്ള rസഹായത്താലാണ് പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികള്‍ തങ്ങളുടെ ജീവിതം മുന്നോട്ടു നീക്കുന്നത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker