Diocese

മദർ തെരേസയെ അവഹേളിക്കുന്നത്‌ മാപ്പർഹിക്കാത്ത കുറ്റം; നെയ്യാറ്റിൻകര രൂപത

മദർ തെരേസയെ അവഹേളിക്കുന്നത്‌ മാപ്പർഹിക്കാത്ത കുറ്റം; നെയ്യാറ്റിൻകര രൂപത

അനിൽ ജോസഫ്

നെയ്യാറ്റിൻകര: പാവങ്ങളുടെ അമ്മയായ മദർ തെരേസയെ അവഹേളിക്കുന്നതും മദർതെരേസയുടെ സന്യാസ സഭയായ മിഷണറീസ്‌ ഓഫ്‌ ചാരിറ്റിക്കെതിരെ അടിസ്‌ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതും മാപ്പർഹിക്കാത്ത കുറ്റമെന്ന്‌ നെയ്യാറ്റിൻകര ലത്തീൻ രൂപത. ആർ.എസ്‌.എസി.ന്റെ നേതൃത്വത്തിൽ, മദറിന്റെ സേവനങ്ങൾക്ക്‌ രാജ്യം നൽകിയ ഭാരതരത്‌നം തിരിച്ച്‌ വാങ്ങണമെന്ന്‌ പറഞ്ഞത്‌ വഴി മദർതെരേസയെ പരസ്യമായി അപമാനിക്കാനാണ്‌ ശ്രമിക്കുന്നത്‌.

പരസ്‌പര വിരുദ്ധമായി സംഘപരിവാർ സംഘടനകൾ മദറിനെതിരെ നിരന്തരം നടത്തുന്ന ആക്രമണങ്ങൾ ആസൂത്രിതമാണെന്ന്‌ കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ്‌ ഡി. രാജു പറഞ്ഞു.

മദറിനെ വിശുദ്ധയായി പ്രഖ്യാപിച്ചതു മുതൽ ബി.ജെ.പി. മദറിനെയും മദറിന്റെ പേരിലുളള സ്‌ഥാപനങ്ങൾക്കെതിരെയും നടത്തുന്ന തെറ്റായ പ്രചരണങ്ങൾക്ക്‌ ചുട്ട മറുപടി നൽകുമെന്ന്‌ എൽ.സി.വൈ.എം. രൂപതാ പ്രസിഡന്റ്‌ അരുൺ കെ. തോമസ്‌ പറഞ്ഞു.

ലോഗോസ്‌ പാസ്റ്ററൽ സെന്ററിൽ ചേർന്ന പ്രതിഷേധ യോഗം മോൺ. ജി. ക്രിസ്‌തുദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. നാളെ എൽ.സി.വൈ.എം. രൂപതാ സമിതിയുടെ നേതൃത്വത്തിൽ നെയ്യാറ്റിന്‍കരയിൽ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചിട്ടുണ്ട്‌.

മദറിന്റെ പേരിലെ ലോകത്തിലെ ആദ്യ ദേവാലയമായ മേലാരിയോട്‌ മദർ തെരേസാ ദേവാലയത്തിൽ ഞായറാഴ്‌ച രാവിലെ 10-ന്‌ പ്രതിഷേധ കൂട്ടായ്‌മ നടക്കും. ഇടവക വികാരി ഫാ. ജോണി കെ. ലോറൻസ്‌ ഉദ്‌ഘാടനം ചെയ്യും. സഹവികാരി ഫാ. അലക്‌സ്‌ സൈമൺ മുഖ്യ സന്ദേശം നൽകും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker