Kerala
മദ്യ നയത്തിനെതിരെ ; കെസിബിസി മദ്യ വിരുദ്ധ സമിതിയുടെ സെക്രട്ടറിയേറ്റ് ധര്‍ണ്ണ ഇന്ന്
മദ്യ നയത്തിനെതിരെ ; കെസിബിസി മദ്യ വിരുദ്ധ സമിതിയുടെ സെക്രട്ടറിയേറ്റ് ധര്‍ണ്ണ ഇന്ന്

തിരുവനന്തപുരം ; സര്‍ക്കാരിന്റെ ജനദ്രോഹ മദ്യ നയത്തിനെതിരെ കെസിബിസി മദ്യ വിരുദ്ധ സമതിയുടെ നേതൃത്വത്തില്‍ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തും . മദ്യ ശാലകളുടെ ദൂര പരിധി 200 മീറ്റര്‍ നിന്ന് 50 മീറ്ററായി കുറച്ച് കൊണ്ട് മദ്യ ലഭ്യത ജനകീയ മാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് ധര്‍ണ്ണ സംഘടിപ്പിച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെ പ്രഥമവും പ്രാധാനവുമായ ഉത്തരവാദിത്വം ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പ് വരുത്തുക എന്നതാണ്. പ്രതികരണ ശേഷിയില്ലാത്ത ജനമാക്കി തീര്‍ക്കുന്ന നയ വൈകല്യങ്ങള്‍ ജനദ്രോഹമാണെന്നും കെസിബിസി മദ്യ നിരേധന സമിതി പറയുന്നു. നെയ്യാറ്റിന്‍കര രൂപതയിലെ കെഎല്‍സിഎ , കെഎല്‍സിഡബ്ല്യൂഎ , കെസിവൈഎം പ്രവര്‍ത്തകര്‍ ധര്‍ണ്ണയില്‍ പങ്കെടുക്കും .