Kerala
മത സൗഹാര്‍ദ്ദവും സാഹോദര്യവും വളര്‍ത്തുകയാണ് ദൈവഭക്തന്‍റെ കടമ : വി ഡി സതീശന്‍
പ്രസിദ്ധ തിര്‍ഥാട കേന്ദ്രമായ കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദെവാലയം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : മത സൗഹാര്‍ദ്ദവും സാഹോദര്യവും വളര്‍ത്തുകയാണ് ഒരു ദൈവഭക്തന്‍റെ പരമമായ കടമയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
പ്രസിദ്ധ തിര്‍ഥാട കേന്ദ്രമായ കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദെവാലയം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ഗുരുദേവന്‍റെ വാക്കുകള്‍ ഇന്ന് വളരെ പ്രസക്തമാണെന്നും കമുകിന്‍കോടിന്‍റെ മതേതര സംസ്കാരം മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ മന്ത്രി വി എസ് ശിവകുമാര്‍, അതിയന്നുര്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി പി സുനില്‍ കുമാര്‍, ജില്ലാ പഞ്ചായത്തംഗം കോട്ടുകാല്‍ സുരേഷ്, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാര്‍ ജോസ് ഫ്രാങ്ക്ളില്‍ ഇടവക വികാരി ഫാ.ജോയി മത്യാസ് തുടങ്ങിയവര്‍ സംസാരിച്ചു.