മത പരിപര്‍ത്തനം ആരോപിച്ച് സി എസ് ഐ പളളിക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം
മത പരിപര്‍ത്തനം ആരോപിച്ച് സി എസ് ഐ പളളിക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം
നെയ്യാറ്റിന്‍കര ; കരോള്‍ സംഘം മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് തിരവനന്തപുരം അമ്പൂരിയിലെ കുട്ടമല സിഎസ്‌ഐ ദേവാലയം സാമൂഹ്യ വിരുദ്ധര്‍ അടിച്ച് തകര്‍ത്തു. കഴിഞ്ഞ വെളളിയാഴ്‌ച കരോള്‍ കഴിഞ്ഞ് മടങ്ങിയ പളളിയുടെ ശുശ്രൂഷകന്‍ ജെ എസ് ലോറന്‍സിനെ നീ മതപരിപര്‍ത്തനം നടത്താനാണോ കരോള്‍ നടത്തുന്നതെന്ന് ചോദിച്ച് മര്‍ദിക്കുകയും കൈയ്യിലുണ്ടായിരുന്ന 3000 രൂപ തട്ടിയെടുക്കുകയും ചെയ്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് സിഎസ്‌ഐ പളളിക്ക് നേരെയുണ്ടായ ആക്രമണം. പളളിയുടെ വാതിലുകള്‍ തകര്‍ത്ത അക്രമി സംഘം പളളിക്കുളളിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളും അള്‍ത്താരയും മൈക്ക് സെറ്റും തകര്‍ത്തു. മേശയിലുണ്ടായിരുന്ന ബൈബിള്‍ തറയില്‍ എറിഞ്ഞ നിലയിലായിരുന്നു. പൂട്ടിയിരുന്ന അലമാരയുടെ ഡോര്‍ തുറന്ന നിലയിലായിലാണ് . സംഭവമറിഞ്ഞ് ദക്ഷിണ കേരള മഹായിടവക ബിഷപ് റവ ധര്‍മ്മരാജ് റസാലം സ്‌ഥലം സന്ദര്‍ശിച്ചു.
മതപരിവര്‍ത്തനം ആരോപിച്ച് സഭാ ശുശ്രൂഷകനെ ആക്രമിച്ചതില്‍ വളരെയധികം സങ്കടമുണ്ടെന്നും കരോള്‍ ഒരു വിഭാഗത്തിന് വേണ്ടിയുളളതല്ല എല്ലാ മത വിഭാങ്ങളും അത് സ്വീകരിക്കുന്നുണ്ടെന്നും ബിഷപ് പറഞ്ഞു. അതേ സമയം പേലീസിന്റെ നടപടികളില്‍ മെല്ലെപ്പോക്കുണ്ടെന്ന് വിശ്വാസികള്‍ ആരോപിച്ചു.