മതനിരപേക്ഷതക്ക് നേരെ ബുള്‍ഡോസര്‍ ഉയര്‍ന്ന് വരുന്ന കാലത്താണ് നാം ജീവിക്കുന്നത് : സ്പീക്കര്‍.
ദേവസഹായം പിളള ജീവിച്ച കാലത്തുളളതിനേക്കാള്‍ വിദ്വോഷ പ്രചരങ്ങള്‍ നടക്കുന്ന കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനില്‍ ജോസഫ്
തിരുവനന്തപുരം : (ബാലരാമപുരം) മത നിരപേക്ഷതക്ക് നേരെ ബുള്‍ഡോസറുകള്‍ ഉയര്‍ന്ന് വരുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് സ്പീക്കര്‍ എംബി രാജേഷ്.
ദേവസഹായം പിളള ജീവിച്ച കാലത്തുളളതിനേക്കാള്‍ വിദ്വോഷ പ്രചരങ്ങള്‍ നടക്കുന്ന കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമുകിന്‍കോട് ദേവാലയത്തില്‍ വിശുദ്ധ ദേവസഹായം പിളളയുടെ വിശുദ്ധ പദവി അഘോഷങ്ങളുടെ സമാപനത്തെ തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മത സൗഹാര്‍ദ്ദത്തിന് നേരെ സംഘടിതമായ അക്രമണമാണ് ഇന്ന് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംഎല്‍എ കെ ആന്‍സലന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ശാന്തിഗിരി മഠാധിപതി സ്വാമി ഗുരുരക്നം ജ്ഞാനതപസ്വി , ഇമാം പാച്ചല്ലൂര്‍ അബ്ദുള്‍ സലീം മൗലവി, ഇടവക വികാരി ഫാ. ജോയി മത്യാസ് ,സിപിഎം നെയ്യാറ്റിന്‍കര ഏര്യാ സെക്രട്ടറി ശ്രീകുമാര്‍, പഞ്ചായത്ത് പ്രസിഡന്‍റ് പി വി സുനില്‍, , ഡിസിസി അംഗം ജോസ് ഫ്രാങ്ക്ളിന്‍, മനു കമുകിന്‍കോട് തുടങ്ങിയവര്‍ പ്രസംഗിക്കും.