മണിപ്പൂരിലെ ക്രൈസ്ത വംശഹത്യക്കെതിരെ കെ.സി.വൈ.എം. കൊച്ചി രൂപതാ സമിതിയുടെ പ്രതിഷേധം
മെഴുകുതിരികൾ തെളിച്ചുകൊണ്ട് പള്ളുരുത്തി കച്ചേരിപ്പടി ജംഗ്ഷനിൽ വെച്ച് പ്രതിഷേധ സംഗമം...
ജോസ് മാർട്ടിൻ
കൊച്ചി: മണിപ്പൂരിലെ ക്രൈസ്ത വംശഹത്യക്കെതിരെ കെ.സി.വൈ.എം. കൊച്ചി രൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധദിനം ആചരിച്ചു. മെഴുകുതിരികൾ തെളിച്ചുകൊണ്ട് പള്ളുരുത്തി കച്ചേരിപ്പടി ജംഗ്ഷനിൽ വെച്ച് നടത്തപ്പെട്ട പ്രതിഷേധ സംഗമം കെ.സി.വൈ.എം കൊച്ചി രൂപതാ ഡയറക്ടർ ഫാ.മെൽട്ടസ് ചാക്കോ കൊല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധികാരികളുടെയും, കേന്ദ്രസർക്കാരിന്റെയും അനാസ്ഥ തുടരുന്നത് മൂലം കടുത്ത കലാപത്തിലേക്കും അസമാധാനത്തിലേക്കുമാണ് മണിപ്പൂർ എത്തപ്പെട്ടിരിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു.
കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. രൂപതാ ജനറൽ സെക്രട്ടറി ജെയ്ജിൻ ജോയ്, ട്രഷറർ ഫ്രാൻസിസ് ഷിബിൻ, സെക്രട്ടറി ആന്റെണി നിതീഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ജോർജ് ഹാരിഷ്, ലോറൻസ് ജിത്തു, വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രവർത്തകരും പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു.