ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്ത് ചിറക്കോണം സെന്റ് ആന്റെണീസ് ദേവാലയം
ഇടവകയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മോണ്‍.വി.പി.ജോസ്...
അനിൽ ജോസഫ്
പാറശാല: കോവിഡ്- 19 എന്ന മഹാമാരിയുടെ വ്യാപനം തടയുവാനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ മൂലം കഷ്ടത അനുഭവിക്കുന്ന ഇടവകയിലെ എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷണ കിറ്റുകള്‍ എത്തിച്ച് ചിറക്കോണം സെന്റ് ആന്റെണീസ് ദേവാലയം. നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ സെന്റ് ആന്റെണീസ് ചിറക്കോണം ഇടവകയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് രൂപതാ ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ് അറിയിച്ചു.
ഇടവകയുടെ നേതൃത്വത്തില്‍ നല്‍കുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ഇടവക വികാരി ഫാ.ജോസഫ് ഷാജി ഉത്ഘാടനം ചെയ്തു. ഇടവക കൗണ്‍സിലിന്റെയും യുവജനകളുടെയും നേതൃത്വത്തില്‍ ഇവ എല്ലാ ഭവനങ്ങളിലും എത്തിച്ചുനല്‍കും. ഫാ.ജോസഫ് ഷാജിയുടെ നേതൃത്വത്തില്‍ നെടുവാന്‍വിള ഇടവകയിലും ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. തുടര്‍ന്നും, നിര്‍ദ്ദനര്‍ക്ക് സഹായമെത്തിക്കാന്‍ തങ്ങള്‍ സന്നദ്ധരാണെന്ന് ഫാ.ജോസഫ്ഷാജി പറഞ്ഞു.