അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: മധ്യകേരളത്തിലുണ്ടായ ശക്തമായ മഴയില്‍ ഒറ്റപ്പെട്ട കുട്ടനാടിന് ആശ്വാസവുമായി നെയ്യാറ്റിന്‍കര രൂപതയുടെ സാമൂഹ്യ സംഘടനയായ ഇന്‍റഗ്രല്‍ ഡവലപ്മെന്‍റ് സൊസൈറ്റി(നിഡ്സ്) കുട്ടനാട്ടിലെ പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് തിരിച്ചു. നിഡ്സ് ഡയറക്ടര്‍ ഫാ.രാഹുല്‍ ബി. ആന്‍റോയുടെ നേതൃത്വത്തിലുളള 11 അംഗ സംഘമണ് ഭക്ഷണ കിറ്റുകളും തുണികളുമായി കുട്ടനാട്ടിലേക്ക് തിരിച്ചത്.
നിഡ്സ് ആനിമേടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച അരിയും കുടിവെളളവും പലവ്യഞ്ജണ കിറ്റുകളും തുണിത്തരങ്ങളും യാതന അനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് വിതരണം ചെയ്യും. ചമ്പക്കുളം ബസലിക്കക്ക് സമീപത്ത് താമസിക്കുന്നവര്‍ക്കായിരിക്കും സാധനങ്ങള്‍ വിതരണം ചെയ്യുകയെന്ന് നിഡ്സ് ഡയറക്ടര്‍ അറിയിച്ചു.
വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്റെറിൽ നിന്ന് പ്രത്രേക വാഹനത്തിലാണ് സംഘം കുട്ടനാട്ടിലേക്ക് തിരിച്ചത്.