ഭക്തിയുടെ നിറവില്‍ കട്ടയ്ക്കോടില്‍ കുരിശടി ആശീര്‍വാദം; ജപമാല മാസാചരണത്തിനും തുടക്കം
ഭക്തിയുടെ നിറവില്‍ കട്ടയ്ക്കോടില്‍ കുരിശടി ആശീര്‍വാദം; ജപമാല മാസാചരണത്തിനും തുടക്കം
സ്വന്തം ലേഖകന്‍
കട്ടയ്ക്കോട്: ജപമാലമാസാചരണത്തിന് തുടക്കം കുറിച്ച് കട്ടയ്ക്കോട് ദേവാലയത്തില്‍ പുതിയ കുരിശടി ആശീര്‍വദിച്ചു. അത്ഭുത മാതാവിന്റെ നാമത്തിലുളള കുരിശടിയാണ് കട്ടയ്ക്കോട് ഫൊറോന വികാരിയും ഇടവക വികാരിയുമായ ഫാ.റോബര്‍ട്ട് വിന്‍സെന്റ് ആശീര്‍വദിച്ച് നാടിന് സമര്‍പ്പിച്ചത്.
ഇടവകയിലെ ബെല്‍സമ്മ സംഭവനയായി നല്‍കിയ 5 സെന്‍റ് ഭൂമിയിലാണ് കുരിശടി യാഥാര്‍ത്ഥ്യമായത്. ബെല്‍സമ്മയുടെ ആഗ്രഹ പ്രകാരം ഫാ.റോബര്‍ട്ട് വിൻസെന്റിന്റെ നേതൃത്വത്തില്‍ കുരിശടിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു.
ജപമാല മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജപമാല പ്രദക്ഷിണവും കുരുശടിയില്‍ നിന്നാണ് ആരംഭിച്ചത്.
ഒക്ടോബര്‍ മാസ ജപമാലമാസ ആചാരണത്തോട് അനുബന്ധിച്ചു ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 5.30 നു ജപമാല പ്രാര്‍ത്ഥനയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും, എല്ലാ ദിവസവും ദിവ്യബലി ഉണ്ടായിരിക്കും. തിരുക്കര്‍മ്മങ്ങള്‍ക്കു ഭക്ത സംഘടനകളും, ബി.സി.സി. യൂണിറ്റുകളുമാണ് നേതൃത്വം നല്‍കുന്നത്.