ബോണക്കാട് കുരിശ് മിന്നലേറ്റ് തകര്‍ന്നെന്ന വനം വകുപ്പിന്റെ വാദം തെറ്റ് ; കുരിശുമല സംരക്ഷണ സമിതി
ബോണക്കാട് കുരിശ് മിന്നലേറ്റ് തകര്‍ന്നെന്ന വനം വകുപ്പിന്റെ വാദം തെറ്റ് ; കുരിശുമല സംരക്ഷണ സമിതി
നെയ്യാറ്റിന്‍കര; ബോണക്കാട് കുരിശുമലയില്‍ മന്ത്രി തല ചര്‍ച്ചയെ തുടര്‍ന്ന് സ്‌ഥാപിച്ച മരക്കുരിശ് മിന്നലേറ്റാണ് തകര്‍ന്നതെന്ന വനംവകുപ്പിന്റെ നിഗമനത്തിനെതിരെ ബോണക്കാട് കുരിശുമല സംരക്ഷണ സമിതി. ബോണക്കാട് കുരിശുമലയില്‍ ഉയരം കുടിയ ഭാഗത്തുളള വൃക്ഷങ്ങള്‍ക്ക് ഒന്നും കേട് സംഭവിക്കാതെ 20 അടിയോളം കീഴ്‌ക്കാംതൂക്കായ ചരുവില്‍ സ്‌ഥാപിച്ചിരിക്കുന്ന കുരിശില്‍ മാത്രം മിന്നല്‍ പതിച്ചു എന്ന വാദം ശരിയല്ലെന്ന് കുരിശുമല സംരക്ഷണ സമിതി വിലയിരുത്തി.
ബോണക്കാടില്‍ ഓഗസ്റ്റില്‍ കുരിശുകള്‍ പൊളിക്കാന്‍ സാമൂഹ്യവിരുദ്ധർക്ക് എല്ലാവിധ ഒത്താശയും ചെയ്ത് കൊടുത്ത വനം വകുപ്പിന്റെ ഈ നിരീക്ഷണം കുരിശുമലയില്‍ വീണ്ടും സാമൂഹ്യവിരുദ്ധര്‍ക്ക് അക്രമം നടത്താനുളള ലൈസന്‍സായാണ് വിശ്വാസികളും പൊതുസമൂഹവും കാണുന്നതെന്നും കുരിശുമല സംരക്ഷണ സമിതി വിലയിരുത്തി. ഇന്നലെ വിശ്വാസികൾ തകര്‍ത്ത മരക്കുരിശില്‍ പറ്റിപ്പിടിച്ച നിലയില്‍ കരിമരുന്നും പശയും കണ്ടെത്തിയിരുന്നു .അതിനാല്‍ തന്നെ സ്ഫോടനം നടത്തിയാണ് കുരിശ് തകര്‍ത്തതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് നെയ്യാറ്റിന്‍കര രൂപതയും കുരിശുമല സംരക്ഷണ സമിതിയും