ബോണക്കാട് കുരിശുമല തീര്‍ഥാടനം ഒരുക്കങ്ങള്‍ ആരംഭിച്ചു
തീര്‍ത്‌ഥാടന നടത്തിപ്പിനായി സ്വാഗത സംഘം രൂപികരിച്ചു...
വിജയനാഥ്
ചുളളിമാനൂര്‍: ‘കിഴക്കിന്റെ കാല്‍വരി’ എന്നറിയപ്പെടുന്ന ബോണക്കാട് കുരിശുമല തീര്‍ഥാടനത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. തീര്‍ഥാടനത്തിന്റെ മുന്നൊരുക്ക യോഗം ചുള്ളിമാനൂര്‍ പാരീഷ് ഹാളില്‍ നടന്നു. നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലിന്‍ ഉദ്ഘാടനം ചെയ്തു.
കുരിശുമല ഫാ.ഡെന്നിസ് മണ്ണൂര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ചുളളിമാനൂര്‍ ഫൊറോന വികാരി ഫാ.എസ്.എം.അനില്‍കുമാര്‍, ഫാ.സെബാസ്റ്റ്യന്‍ കണിച്ച് കുന്നത്ത്, ഫാ.ഷാജ്കുമാര്‍, ഫാ.റോബി ചക്കാലക്കല്‍, ഫാ.ജസ്റ്റിന്‍ പനക്കല്‍, ഫാ.ബിനു തുടങ്ങിയവര്‍ പ്രസംഗിച്ചു.
തീര്‍ത്‌ഥാടന നടത്തിപ്പിനായി സ്വാഗത സംഘം രൂപികരിച്ചു:
പോഗ്രാം: ചെയര്‍മാന്‍ ഫാ.ഷാജ്കുമാര്‍, കണ്‍വീനര്‍ ഫ്രാന്‍സി;
പബ്ലിസിറ്റി: ചെയര്‍മാന്‍ ഫാ.ബിനു, കണ്‍വീനര്‍ രതീഷ്;
ഫിനാന്‍സ്: ഫാ.ജസ്റ്റിന്‍, കണ്‍വീനര്‍ അലോഷ്യസ്;
റിസപ്ഷന്‍: ഫാ.റോബി, കണ്‍വീനര്‍ ലീലമോഹന്‍;
വോളന്‍റിയര്‍: ഫാ.ജെന്‍സണ്‍ സേവ്യര്‍, കണ്‍വിനര്‍ സജു മന്നുര്‍ക്കോണം;
മീഡിയ: ചെയര്‍മാന്‍ ഫാ.ഫ്രാന്‍സിസ് സേവ്യര്‍, കണ്‍വീനര്‍ ജോയി വിതുര;
ഗതാഗതം: ചെയര്‍മാന്‍ ഫാ.സാബു, കണ്‍വീനര്‍ മോഹനന്‍;
ലിറ്റര്‍ജി: ഫാ.അനീഷ്, കണ്‍വീനര്‍ വിസിറ്റേഷന്‍ സിസ്റ്റേഴ്സ്;
ലൈറ്റ് & സൗണ്ട്: ഫാ.വിപിന്‍, കണ്‍വീനര്‍ ബെയ്സില്‍;
ഫുഡ്: ചെയര്‍മാന്‍ ഫാ.ജോസഫ് അഗസ്റ്റിന്‍, കണ്‍വീനര്‍ ജോണ്‍ സുന്ദര്‍രാജ്;
മെഡിക്കല്‍: ഫാ.ഷാജ്കുമാര്‍, കണ്‍വീനര്‍ ഹേമ ഫ്രാന്‍സിസ്.