ബോണക്കാട് കുരിശ് തകര്‍ത്ത സംഭവം ; പുതുവല്‍സര ദിനത്തില്‍ കേരളാ ലാറ്റിന്‍ കാത്തലിക് വിമണ്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വനം മന്ത്രിയുടെ വീട്ടിന് മുന്നില്‍ കുരിശുസത്യാഗ്രഹം
ബോണക്കാട് കുരിശ് തകര്‍ത്ത സംഭവം ; പുതുവല്‍സര ദിനത്തില്‍ കേരളാ ലാറ്റിന്‍ കാത്തലിക് വിമണ്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വനം മന്ത്രിയുടെ വീട്ടിന് മുന്നില്‍ കുരിശുസത്യാഗ്രഹം
തിരുവനനന്തപുരം ; ബോണക്കാട് കുരിശുമലയിലെ മരക്കുരിശ് തകര്‍ത്ത സംഭവത്തില്‍ വനം മന്ത്രി തുടരുന്ന നിസംഗതക്കെതിരെ കേരളാ ലാറ്റിന്‍ കാത്തലിക് വിമണ്‍ അസോസിയേഷന്‍ പുതുവത്‌സര ദിനമായ ജനുവരി 1 ന് വനം മന്ത്രി കെ.രാജുവിന്റെ വീട്ട് പടിക്കല്‍ കുരിശ് സത്യാഗ്രഹം നടത്തുന്നു.
വനം വകുപ്പ് മന്ത്രി മതമേലധ്യക്ഷന്‍മാരുടെ സാനിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കുരിശു സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ ഉറപ്പുകള്‍ പാലിക്കുക. ബോണക്കാട് കുരിശുമലയിലെ ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുക, വിശ്വാസികള്‍ക്കും വൈദികര്‍ക്കുമെതിരെ വനം വകുപ്പ് എടുത്തിട്ടുളള കളള കേസുകള്‍ പിന്‍വലിക്കുക, സ്‌ഫോടനത്തിലൂടെ തകര്‍ത്ത കുരിശ് സ്‌ഥാപിക്കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കുക, വനം വകുപ്പ് മന്ത്രി ലത്തീന്‍ കത്തോലിക്കാ വിശ്വാസികളോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക, കുരിശ് തകര്‍ത്ത വര്‍ഗ്ഗീയ വാദികളെ ഉടന്‍ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കുരിശുസത്യാഗ്രഹം.
വെളളയമ്പലം ജൂബിലി അനിമേഷന്‍ സെന്ററില്‍ നിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ വനം മന്ത്രിയുടെ വീട്ട് പടിക്കലേക്ക് പോകുന്നത്. പരിപാടി കെഎല്‍സിഡബ്ല്യൂഎ സംസ്‌ഥാന പ്രസിഡന്റ് ജെയിന്‍ ആന്‍സിലിന്‍ ഫ്രാന്‍സിസ് ഉദ്‌ഘാടനം ചെയ്യും . വിവിധ ലത്തീന്‍ രൂപതകളില്‍ നിന്ന് സംഘടനയുടെ ഇരുന്നൂറിലധികം നേതാക്കള്‍ കുരിശു സത്യാഗ്രഹത്തില്‍ പങ്കെടുക്കുമെന്ന് സംസ്‌ഥാന ജനറല്‍ സെക്രട്ടറി അല്‍ഫോണ്‍സ അറിയിച്ചു.