ബോണക്കാട് കുരിശുല തീർത്ഥാടനത്തിന് നാളെ സമാപനം; രണ്ടാംഘട്ട തീർത്ഥാടനം ദു:ഖവെളളി ദിനത്തിൽ
ബോണക്കാട് കുരിശുല തീർത്ഥാടനത്തിന് നാളെ സമാപനം; രണ്ടാംഘട്ട തീർത്ഥാടനം ദു:ഖവെളളി ദിനത്തിൽ
വിതുര: ബോണക്കാട് കുരിശുമല തീർത്ഥാനത്തിന്റെ ആദ്യ ഘട്ടത്തിന് നാളെ സമാപനമാവും. രണ്ടാംഘട്ട തീർത്ഥാടനം ദു:ഖവെളളിയാഴ്‌ച നടക്കും.
തീർത്ഥാടനത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ രാവിലെ നടന്ന പ്രഭാത പ്രാർത്ഥനക്ക് നെയ്യാറ്റിൻകര രൂപതാ ജീസസ് യൂത്ത് നേതൃത്വം നൽകി. സീറോ മലങ്കര ക്രമത്തിൽ നടന്ന സമൂഹ ദിവ്യബലിക്ക് വിതുര വേളാങ്കണ്ണി മാതാ ഇടവക വികാരി ഫാ. ബോണി അലോഷ്യസ് മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് ‘എന്റെ പിഴ’ എന്ന പേരിൽ കേരളാ ലാറ്റിൻ കാത്തലിക് യൂത്ത് മൂവ്‌മെന്റ് സംസ്‌ഥാന സമിതിയുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി പ്രാർത്ഥന നടന്നു. കുരിശിന്റെ വഴിക്ക് നവവൈദികൻ ഫാ. അലക്‌സ് നേതൃത്വം നൽകി. ബോണക്കാട് അമലോത്‌ഭവമാതാ ധ്യാന സെന്ററിൽ നടന്ന ഗാനാജ്‌ഞലിക്ക് നെയ്യാറ്റിൻകര ലിയോൺ മ്യൂസിക് ബാന്റ്‌നേതൃത്വം നൽകി.
വൈകിട്ട് 3-ന് നടന്ന മതസൗഹാർദ സമ്മേളനം തെക്കൻ കുരിശുമല റെക്‌ടർ മോൺ. വിൻസെന്റ് കെ. പീറ്റർ ഉദ്‌ഘാടനം ചെയ്‌തു. കുരിശുമല റെക്‌ടർ ഫാ. ഡെന്നിസ് മണ്ണൂർ അധ്യക്ഷത വഹിച്ചു. ഏകലവ്യ ആശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാൾ, വിതുര ജുമാ മസ്‌ജിദ് ഇമാം അല്‍ഹാഫിസ് മുഹിയുദ്ദിൻ മൗലവി അല്‍ഖാസിമി, കെ.ആർ.എൽ.സി.സി. യൂത്ത് കമ്മിഷൻ സെക്രട്ടറി ഫാ. പോൾ സണ്ണി, റവ. ജയകുമാർ, കെ.സി.വൈ.എം. സംസ്‌ഥാന പ്രസിഡന്റ് ഇമ്മാനുവൽ മൈക്കിൾ, എൽ.സി.വൈ.എം. സംസ്‌ഥാന പ്രസിഡന്റ് അജിത് തങ്കച്ചൻ കാനാപ്പള്ളി, എൽ.സി.വൈ.എം. നെയ്യാറ്റിൻകര രൂപതാ പ്രസിഡന്റ് കിരൺ രാജ്, അലോഷ്യസ് കുറുപ്പുഴ, രതീഷ് കാൽവരി തുടങ്ങിയവർ പ്രസംഗിച്ചു.
5-ന് നടന്ന കൃതജ്‌ഞതാ ദിവ്യബലിക്ക് നെടുമങ്ങാട് ഫൊറോന വികാരി ഫാ. ജോസഫ് രാജേഷ് മുഖ്യ കാർമ്മികത്വം വഹിച്ചു. വചന സന്ദേശം ഫാ. ബനഡിക്‌ട് ജി. ഡേവിഡ് നൽകി.