Kerala

ബോണക്കാട്‌ കുരിശുമാല വിഷയം; വനം മന്ത്രി ഉറപ്പു തന്നതീരുമാനങ്ങളിൽ മാറ്റമുണ്ടായാൽ സമരം തുടരും; നെയ്യാറ്റിൻകര രൂപത

ബോണക്കാട്‌ കുരിശുമാല വിഷയം; വനം മന്ത്രി ഉറപ്പു തന്നതീരുമാനങ്ങളിൽ മാറ്റമുണ്ടായാൽ സമരം തുടരും; നെയ്യാറ്റിൻകര രൂപത

നെയ്യാറ്റിന്‍കര: ബോണക്കാട്‌ കുരിശുമല വിഷയത്തിൽ വനം മന്ത്രിയുമായി നടന്ന ചർച്ചയിലെ തീരുമനങ്ങളിൽ മാറ്റമുണ്ടായാൽ തുടർ സമരങ്ങളുണ്ടാകുമെന്ന്‌ രൂപത വ്യക്‌തമാക്കി. നെയ്യാറ്റിൻകര ബിഷപും വൈദീകരും ഇന്ന്‌ സെക്രട്ടറിയേറ്റിന്‌ മുന്നിൽ നടത്താനിരുന്ന നിരാഹാര സമരം പിൻവലിച്ചതിൽ വിശ്വാസികളുടെയും വൈദികരുടെ ഇടയിൽ വലിയ പ്രതിഷേധം ഉണ്ടെങ്കിലും മന്ത്രി തന്ന ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെങ്കിൽ വീണ്ടും സഹന സമരങ്ങളുമായി രൂപത മുന്നോട്ട്‌ പോകും.

ഇന്നലെ സഭാ നേതൃത്വത്തെ ആർച്ച്‌ ബിഷപ്‌ ഡോ. സൂസൈപാക്യത്തിന്റെ നേതൃത്വത്തിൽ വനം മന്ത്രി ചർച്ചക്ക്‌ വിളിച്ചത്‌ സ്വാഗതാർഹമാണെന്നും തുടർന്നും കുരിശുമല തീർഥാടനത്തിനും കുരിശുമലയിലെ ആരാധനകൾക്കും സർക്കാരിന്റെ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്നും നെയ്യാറ്റിൻകര ബിഷപ്‌ ഡോ. വിൻസെന്റ്‌ സാമുവൽ പറഞ്ഞു. കുരിശുമല വിഷയത്തിൽ ചില വർഗ്ഗീയ പാർട്ടികളുടെ ഇടപെടൽ സർക്കാർ ഗൗരവമായി എടുക്കണമെന്നും വിതുരയിൽ വിശ്വാസികളെ പോലീസ്‌ ലാത്തിചാർജ്ജ്‌ ചെയ്യുമ്പോൾ കടന്നുകൂടിയ വർഗ്ഗീയ വാദികളെ നിയമത്തിന്‌ മുന്നിൽ കൊണ്ടുവരണമെന്നും രൂപതാ നേതൃത്വം ആവശ്യപ്പെട്ടു.

കാണിത്തടം ചെക്‌പോസ്റ്റിലും വിതുര കലുങ്ക്‌ ജംഗ്‌ഷനിലും വിശ്വാസികൾക്കൊപ്പം ഉണ്ടായിരുന്ന വർഗ്ഗീയവാദികളെ നിയമത്തിന്‌ മുന്നിൽ കൊണ്ടുവരാനുളള ബാധ്യത ആദ്യന്തര വകുപ്പിനുണ്ട്‌. വിതുരയിൽ  പ്രകോപനമില്ലാതെ നിന്ന വിശ്വാസികളെ ലാത്തിക്ക്‌ അടിക്കുന്നതിന്‌ നേതൃത്വം കൊടുത്ത വിതുര സബ്‌ ഇൻസ്‌പെക്‌ടർക്കെതിരെ നടപടി സ്വീകരിക്കണമെന്നും രൂപത ആവശ്യപ്പെട്ടു.

ഇന്നലെ വൈകിട്ട്‌ ബിഷപ്‌ ഡോ.വിൻസെന്റ്‌ സാമുവലിന്റെ അധ്യക്ഷതയിൽ കൂടിയ കുരിശുമല സംരക്ഷണസമിതിയുടെയും പാസ്റ്ററൽ കൗൺസിലിന്റെയും സംയുക്‌ത യോഗത്തിൽ മോൺസിഞ്ഞോർ ജി.ക്രിസ്‌തുദാസ്‌, കുരിശുമല റെക്‌ടർ ഫാ.ഡെന്നിസ്‌ മണ്ണൂർ, മീഡിയാസെൽ ഡയറക്‌ടർ  ഫാ.ജയരാജ്‌, കെ.എൽ. സി.എ. പ്രസിഡന്റ്‌ ഡി.രാജു, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി നേശൻ ആറ്റുപുറം, കെ.എൽ.സി.ഡബ്ല്യൂ.എ. സംസ്‌ഥാന ജനറൽ സെക്രട്ടറി അൽഫോൺസ തുടങ്ങിയവർ പ്രസംഗിച്ചു.

 വനം മന്ത്രിയുമായി നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങൾ

1. ആഗസ്റ്റ്‌ 20 ന്‌ മതമേലധ്യക്ഷന്‍മാരുമായി വനം മന്ത്രി കെ.രാജു ചർച്ച നടത്തി എടുത്തിട്ടുളള തീരുമാനങ്ങൾ അക്ഷരം പ്രതി നടപ്പിലാക്കും.

2. മാസാദ്യ വെളളിയാഴ്‌ചകളിലും കുരിശിന്റെ പുകഴ്‌ചയുടെ തിരുനാൾ ദിനങ്ങളിലും വിശുദ്ധവാര തീർഥാടന കാലത്തും വിശ്വാസികൾക്ക്‌ മലയിൽ പോകാനും ആരാധന നടത്താനും സ്വാതന്ത്ര്യം ഉണ്ടാകും

3. ബോണക്കാട്‌ അമത്‌ഭവമാതാ ദേവാലയത്തിൽ പോകുന്നതിന്‌ വിശ്വാസികൾക്ക്‌ യാതൊരുവിധ തടസവുമാണ്ടായിരിക്കുന്നതല്ല.

4. വനം വകുപ്പ്‌ വിശ്വാസികളുടെ പേരിലെടുത്തിട്ടുളള കേസുകൾ പിൻവലിക്കും.

5.വിശ്വാസികൾക്കെതിരെ എടുത്തിട്ടുളള പോലീസ്‌ കേസുകൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച നടത്തും

6. ആഗസ്റ്റ്‌ 29 ന്‌ തകർന്ന കുരിശുമായി ബന്ധപ്പെട്ട ഫോറൻസിക്‌ റിപ്പോർട്ട്‌ വന്നശേഷം ആവശ്യമെങ്കിൽ സ്വതന്ത്ര ഏജൻസിയെകൊണ്ട്‌ അന്വേക്ഷിക്കും.

7. ബേണക്കാട്‌ കുരിശുമലയിൽ കുരിശ്‌ സ്‌ഥാപിക്കുന്നതിന്‌ സർക്കാർ എതിരല്ല പക്ഷെ കോടതിയുടെ നിർദേശ പ്രകാരം കുരിശ്‌ സ്‌ഥാപിക്കണം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker