ബോണക്കാട് കുരിശുമല സന്ദര്‍ശിച്ച വൈദികരുടെയും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും പേരില്‍ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്യ്‌തു
ബോണക്കാട് കുരിശുമല സന്ദര്‍ശിച്ച വൈദികരുടെയും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും പേരില്‍ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്യ്‌തു
നെയ്യാറ്റിന്‍കര ; ബോണക്കാട് കുരിശുമല സന്ദര്‍ശിച്ച വൈദികരുടെയും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും പേരില്‍ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് കുരിശുമല സന്ദര്‍ശിച്ച വിശ്വാസികള്‍ മരക്കുരിശ് സ്‌ഫോടനത്തിലൂടെ തകര്‍ത്ത സംഭവം പുറംലോകത്തെ അറിയിച്ചത് തുടര്‍ന്ന് അടിയന്തര യോഗം വിളിച്ച ശേഷമാണ് രൂപതയില്‍ നിന്നുളള പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുളള ഉന്നത തല സംഘം കുരിശുമല സന്ദര്‍ശിച്ചത്. കുരിശുമലയിലേക്ക് പോകാന്‍ വിലക്കുകളൊന്നും തന്നെ ഇല്ലെങ്കിലും തിരുവനന്തപുരം ഡിഎഫ്‌ഓ ക്കും പരുത്തിപളളി റെയ്‌ഞ്ച് ഓഫീസര്‍ക്കും കുരിശുമലയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന കത്തുകള്‍ നല്‍കിയിരുന്നു .
എന്നാല്‍ ബുധനാഴ്‌ച കാണിത്തടം ചെക്‌പോസ്റ്റിലെ രജിസ്റ്ററില്‍ പേരുകള്‍ രേഖപ്പെടുത്തിയ 3 വൈദികരുടെയും 14 വിശ്വാസികളുടെയും പേരിലാണ് വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മന്ത്രിതല ചര്‍ച്ചയില്‍ വനം വകുപ്പ് വൈദികര്‍ക്കെതിരെയും വിശ്വാസികള്‍ക്കെതിരെയും എടുത്തിട്ടുളള കേസുകള്‍ പിന്‍വലിക്കുമെന്ന് ധാരണയായെങ്കിലും പിന്നീട് ഫാ.സെബാസ്റ്റ്യന്‍ കണിച്ച്‌കുന്നത്തിനെയും വിശ്വാസികളെയും പരുത്തിപളളി റെയ്‌ഞ്ച് ഓഫീസില്‍ വിളിച്ച് വരുത്തി റെയ്‌ഞ്ച് ഓഫീസര്‍ ദിവ്യാറോസ് മാനസികമായി പീഡിപ്പിക്കുകയും പ്രായപൂര്‍ത്തിയാവാത്ത 2 പ്ലസ് ടു വിദ്യാര്‍ഥികളെ ഉള്‍പ്പെടെ മുറിയില്‍ അടച്ചിട്ട് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
അന്ന് സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് മന്ത്രിയെടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാനല്ല എന്നെ ഇവിടെ നിയോഗിച്ചിരിക്കുന്നതെന്നായിരു