ബോണക്കാട് കുരിശുമലയിലെ നീതി നിഷേധ നിഷേധത്തിനും പൗരാവകാശ ധ്വംസനത്തിനുമെതിരെ പ്രതിഷേധിക്കണം ; ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍
ബോണക്കാട് കുരിശുമലയിലെ നീതി നിഷേധ നിഷേധത്തിനും പൗരാവകാശ ധ്വംസനത്തിനുമെതിരെ പ്രതിഷേധിക്കണം ; ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍

നെടുമങ്ങാട്; ബോണക്കാട് കുരിശുമലയില്‍ ഉണ്ടായ നീതി നിഷേധത്തിനും പൗരാവകാശ ധ്വംസനത്തിനുമെതിരെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യണമെന്ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍.ബോണക്കാടില്‍ കുരിശ് തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് നെയ്യാറ്റിന്‍കര രൂപതയിലെ വിശ്വാസികള്‍ നടത്തിയ നെടുമങ്ങാട് താലൂക്ക് ഓഫീസ് മാര്‍ച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു
ബിഷപ്. കുരിശുമലയില്‍ മരക്കുരിശ് സര്‍ക്കാരിന്റെ അനുമതിയോടെയാണ് സ്‌ഥാപിച്ചത് എന്നാല്‍ സാമൂഹ്യ ദ്രോഹികള്‍ കുരിശിനെ തകര്‍ത്തു. തകര്‍ന്നു കിടക്കുന്ന കുരിശ് കാണാനായി കുരിശുമലയിലെത്തിയ വൈദികരെയും കെഎല്‍സിഎ പ്രവര്‍ത്തകരെയും പോലീസ് തടഞ്ഞു അവര്‍ക്കെതിരെ കേസെടുത്തു ഇത് വിശ്വാസത്തിനു നേരെയുളള വെല്ലുവിളിയാണ്. കുരിശ് സ്‌ഥാപിക്കുന്നതിന് വിശ്വാസികള്‍ ഇന്ന് മുതല്‍ സഹന സമരം ആരംഭിക്കുകയാണ് വിശ്വാസം മുറുകെ പിടിച്ച് ക്രൈസ്‌തവര്‍ ആരാധിക്കുന്ന കുരിശിനെ ആരാധിക്കാനും ആദരിക്കാനും അവസരം ഒരുക്കണം നീതിക്ക് വേണ്ടിയുളള സഹന സമരത്തിന് രൂപത ഒന്നടങ്കം ഒറ്റക്കെട്ടായി തുടര്‍ സമരങ്ങളില്‍ ഉണ്ടാവുമെന്നും ബിഷപ് പറഞ്ഞു.