ബോണക്കാട്ടെ കുരിശ് തകര്‍ത്ത് സംഭവം ; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ വിശ്വാസികളുടെ പ്രതിഷേധം ഇരമ്പി
ബോണക്കാട്ടെ കുരിശ് തകര്‍ത്ത് സംഭവം ; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ വിശ്വാസികളുടെ പ്രതിഷേധം ഇരമ്പി
അനില്‍ ജോസഫ്
നെടുമങ്ങാട് ; ബോണക്കാട് കുരിശുമലയിലെ മരക്കുരിശ് തകര്‍ത്തതുമായി ബന്ധപ്പെട്ട് നെടുമങ്ങാട് താലൂക്ക് ഓഫീസിലേക്ക് നെയ്യാറ്റിന്‍കര രൂപതാ വിശ്വാസികളുടെ മാര്‍ച്ച് പ്രതിഷേധ സാഗരമായി . സത്രം ജംഗ്‌ഷനില്‍ നിന്ന് രാവലെ 10.30 ന് ആരംഭിച്ച മാര്‍ച്ചില്‍ സ്‌ത്രീകളുള്‍പ്പെടെ നൂറുകണക്കിന് വിശ്വാസികള്‍ അണിനിരന്നു.വനം മന്ത്രി കെ.രാജുവിന്റെ കോലം ഉയര്‍ത്തിപ്പിടിച്ചായിരുന്നു മാര്‍ച്ച്. മാര്‍ച്ച് സത്രം ജംഗ്‌ഷനില്‍ നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍.റൂഫസ് പയസ്‌ലിന്‍ ഫ്‌ളാഗ്‌ഓഫ് ചെയ്തു.
മാര്‍ച്ച് മാര്‍ക്കറ്റ് ജംഗ്‌ഷനില്‍ പോയി തിരികെ നെടുമങ്ങാട് താലൂക്ക് ഓഫീസിന് മുന്നിലെത്തിയതോടെ പോലീസ് വടം കെട്ടി മാര്‍ച്ച് തടഞ്ഞു. എന്നാല്‍ താലൂക്ക് ഓഫീസിനു തൊട്ട് മുന്നിലെ റോഡിലേക്ക് മാര്‍ച്ചിനെ കടക്കാന്‍ അനുവദിക്കാതെ വന്നതോടെ വിശ്വാസികളും വൈദികരും പോലീസുമായി വാക്കേറ്റത്തിന് കാരണമായി തുടര്‍ന്ന് ഉന്നതപോലീസ് ഉദ്യോഗസ്‌ഥര്‍ ഇടപെട്ട് തുലൂക്ക് ഓഫീസിന് മുന്നിലേക്ക് മാറ്റാന്‍ തയ്യാറായി വടം അഴിച്ച് മാറ്റിയതോടെ ഒരു വിഭാഗം വിശ്വാസികള്‍ തലൂക്ക് ഓഫീസിലേക്ക് തളളിക്കയറാന്‍ ശ്രമിച്ചതിനാൽ പോലീസ് ലാത്തി വീശി . 5 വിശ്വാസികള്‍ക്കും ഒരു വൈദികനും ലാത്തിയടിയില്‍ നിസാരമായ പരിക്കേറ്റു തുടര്‍ന്ന് റോഡിന് നടുക്ക് കുത്തിയിരുന്ന വിശ്വാസികള്‍ 2 മണിക്കുറോളം റോഡ് ഉപരോധിച്ചു.
തുടര്‍ന്ന് വനം മന്ത്രി കെ രാജുവിന്റെ കോലം കത്തിച്ചു.നെയ്യാറ്റിന്‍കര രൂപതയിലെ ചുളളിമാനൂര്‍ ,നെടുമങ്ങാട് ,ആര്യനാട് ഫൊറോനകളിലെ വിശ്വാസികളാണ് നെടുമങ്ങാട്ടെ താലൂക്ക് ഓഫീസ് മാര്‍ച്ചില്‍ അണിനിരന്നത്. സര്‍ക്കരിനെതിരെയും വനംമന്ത്രിക്കുമെതിരെ എഴുതി തയ്യാറാക്കിയ മുദ്രാ വാക്യങ്ങളാണ് വിശ്വാസികള്‍ മാര്‍ച്ചില്‍ ഉടനീളം വിളിച്ചത്. നെടുമങ്ങാട് ഫൊറോന വികാരി ഫl.ജോസഫ് രാജേഷ് , ബോണക്കാട് കുരിശുമല റെക്‌ടര്‍ ഫാ. ഡെന്നിസ് മണ്ണൂര്‍, ഫാ. രാഹുല്‍ ബി ആന്റോ , കെഎല്‍സിഎ നെടുമങ്ങാട് പ്രസിഡന്റ് ബിജു ,
കെഎല്‍സി ഡബ്ല്യൂഎ സംസ്‌ഥാന ജനറല്‍ സെക്രട്ടറി അല്‍ഫോണ്‍സ ആല്‍റ്റിസ്, രൂപതാ കെഎല്‍സിഎ സെക്രട്ടറി സുന്ദര്‍ രാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു
നെയ്യാറ്റിന്‍കരയിലും പ്രതിഷേധം ഇരമ്പി
ബോണക്കാട് കുരിശുമലയില്‍ സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് സ്‌ഥാപിച്ച മരക്കുരിശ് സ്‌ഫോടനത്തിലൂടെ തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ നെയ്യാറ്റിന്‍കര രൂപതയിലെ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു നെയ്യാറ്റിന്‍കര ബസ്റ്റാന്റ് ജംഗ്‌ഷനില്‍ മാര്‍ച്ച് നെയ്യാറ്റിന്‍കര റിജിണല്‍ കോ ഓഡിനേറ്റര്‍ മോണ്‍.വി.പി ജോസ് ഫ്‌ളാഗ്‌ഓഫ് ചെയ്യ്‌തു. നെയ്യാറ്റിന്‍കര ടി.ബി കവല വഴി താലൂക്ക് ഓഫിസിലേക്ക് നീങ്ങിയ മാര്‍ച്ച് ബോയ്‌സ് ഹൈസ്‌കൂളിന് മുന്നില്‍ പോലീസ് തടഞ്ഞു തുടര്‍ന്ന് റോഡില്‍ വിശ്വാസികള്‍ കുത്തിയിരുന്ന് മാദ്രാവാക്യങ്ങള്‍ വിളിച്ചു. 11.30 ന് മാര്‍ച്ച് നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.ജി ക്രിസ്‌തുദാസ് ഉദ്‌ഘാടനം ചെയ്തു . നിഡ്‌സ് ഡറയക്‌ടര്‍ ഫാ.എസ്.എം അനില്‍കുമാര്‍ , രൂപതാ ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍ , ഫാ.റോബര്‍ട്ട് വിന്‍സെന്റ്, കെഎല്‍സിഎ പ്രസിഡന്റ് ഡി.രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാട്ടാക്കടയിലെ പ്രതിഷേധത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍
ബോണക്കാട് കുരിശുമലയില്‍ സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് സ്‌ഥാപിച്ച മരക്കുരിശ് സ്‌ഫോടനത്തിലൂടെ തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് കാട്ടാക്കട താലൂക്ക് ഓഫിസിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. കാട്ടാക്കട അഞ്ചുതെങ്ങുമൂടില്‍ നിന്ന് രാവിലെ 10.30 തോടെ മാര്‍ച്ച് ആരംഭിച്ചു. കാട്ടാക്കട താലൂക്ക് ഓഫിസിനു മുന്നില്‍ കാട്ടാക്കട റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍.വിന്‍സെന്റ് കെ പീറ്റര്‍ ഉദ്‌ഘാടനം ചെയ്യ്‌തു. ഐബി സതീഷ് എംഎല്‍എ, കാട്ടാക്കട ഫൊറോന വികാരി ഫാ. സാബു വർഗീസ്, പെരുംകടവിള ഫൊറോന വികാരി ഫാ. കെ. ജെ. വിൻസെൻറ്, ഫാ.എ.ജി ജോര്‍ജ്ജ് , സലോമൻ, രൂപതാ കെ. എൽ. സി. ഏ. രാഷ്‌ട്രിയ കാര്യ സമിതി അംഗം എംഎം അഗസ്റ്റിന്‍, ആനിമേററർ ജെ. അഗസ്റ്റിൻ, രാജൻ ചിലമ്പറ തുടങ്ങിയവര്‍ പ്രസംഗിച്ചു.