Diocese
ബോണക്കാടിൽ പിയാത്തയും കുരിശിന്റെ വഴി തൂണുകളും ധ്യാനസെന്ററും ആശീർവദിച്ചു
ബോണക്കാടിൽ പിയാത്തയും കുരിശിന്റെ വഴി തൂണുകളും ധ്യാനസെന്ററും ആശീർവദിച്ചു
ബോണക്കാട്: ബോണക്കാട് അമലോത്‌ഭവമാതാ ദേവാലയത്തിന് സമീപത്തായി മാതാവിന്റെ മടിയിൽ കിടക്കുന്ന ക്രിസ്‌തുവിന്റെ തിരുസ്വരൂപം പിയാത്തയും തീർത്ഥാടകർക്ക് പ്രാർത്ഥിക്കാനായി ധ്യാന സെന്ററും കുരിശിന്റെ വഴി തൂണുകളും ആശീർവദിച്ചു.
ബോണക്കാട് കുരിശുമലയിൽ എത്തുന്ന തീർത്ഥാടകർക്ക് പ്രാർത്ഥിക്കാനുളള സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ധ്യാനസെന്റെർ പണികഴിപ്പിച്ചിരിക്കുന്നത്. 70 അടിയോളം നീളമുളള ധ്യാന സെന്റെറിൽ വിശ്വാസികൾക്ക് പ്രാർത്ഥിക്കാനും കുരിശിന്റെ വഴി പ്രാർത്ഥന നടത്താനുമുളള സൗകര്യമുണ്ട്. 6 അടി പൊക്കമുളള പിയാത്ത തിരുസ്വരൂപം അൾത്താരക്കുളളിൽ കുരിശിന് താഴെയായാണ് പ്രതിഷ്‌ഠിച്ചിരിക്കുന്നത്.
ഇന്നലെ തീർത്ഥാടന പതാക ഉയർത്തുന്നതിന് മുൻപായി പിയാത്തയും കുരിശിന്റെ വഴി തൂണുകളും ധ്യാന സെന്റെറും ബിഷപ് ഡോ. വിൻസെന്റ് സാമുവൽ ആശീർവദിച്ചു.