Diocese

ബൈബിൾ കറസ്പോണ്ടൻസ് കോഴ്സ് ആരംഭിച്ചു

ബൈബിൾ കറസ്പോണ്ടൻസ് കോഴ്സ് ആരംഭിച്ചു

ഫാ. ക്രിസ്റ്റഫർ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ പാസ്റ്ററൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ബൈബിൾ ആൻഡ് കാറ്റക്കിസം സംഘടിപ്പിക്കുന്നതാണ് ബൈബിൾ കറസ്പോണ്ടൻസ് കോഴ്സ്. പുതിയ അധ്യയന വർഷത്തിന്റെയും പുതിയ ബാച്ചുകളുടെയും ഉദ്‌ഘാടനം ജൂൺ 9-ന് ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ച് അഭിവന്ദ്യ ബിഷപ്പ് വിൻസെന്റ് സാമുവേൽ നിർവഹിച്ചു.

ഉദ്‌ഘാടന സമ്മേളനത്തിൽ അഭിവന്ദ്യ പിതാവിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു : ‘ബൈബിൾ കറസ്പോണ്ടൻസ് കോഴ്സ് നമ്മെ ദൈവ അനുഭവത്തിലേയ്ക്കും വചന ബോധ്യത്തിലേയ്ക്കും പ്രേഷിത ചൈതന്യത്തിലേയ്ക്കും നയിക്കും. അതുകൊണ്ട്, ഈ സാധ്യത ആത്മാർത്ഥമായി ഉപയോഗപ്പെടുത്തുക’. ഈ ദൈവ ശാസ്ത്ര പഠനങ്ങൾ നമ്മെ മികവുറ്റ വിശ്വാസ ജീവിതം കെട്ടിപ്പടുക്കുന്നതിന് സഹായിക്കും എന്നും ആഹ്വാനം ചെയ്തു.

പാസ്റ്ററൽ മിനിസ്ട്രി ഡയറക്ടർ റവ. ഡോ. നിക്സൺ രാജ് അധ്യക്ഷനായിരുന്ന ഉത്‌ഘാടന സമ്മേളനത്തിൽ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ക്രിസ്റ്റഫർ സ്വാഗതം ആശംസിച്ചു. അനിമേറ്റർ അഗസ്റ്റിൻ ആശംസകൾ അർപ്പിച്ചു. അനിമേറ്റർ സുരേഷ് വെട്ടുകാട് നന്ദിയർപ്പിച്ചു.

പാസ്റ്ററൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ബൈബിൾ ആൻഡ് കാറ്റക്കിസം സംഘടിപ്പിക്കുന്ന “ബൈബിൾ കറസ്പോണ്ടൻസ് കോഴ്സ്” തുടർച്ചയായ രണ്ടാം വർഷത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. കഴിഞ്ഞ ബാച്ചിൽ 103 പേർ പങ്കെടുക്കുകയുണ്ടായി.

കെ.സി.ബി.സി. ബൈബിൾ കമ്മീഷന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന ഈ കറസ്പോണ്ടൻസ് കോഴ്സിന് ഒരു വർഷത്തിൽ പത്തുക്ലാസുകളായാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്. രണ്ടു വർഷത്തെ ദൈർഘ്യമുള്ള ഈ കോഴ്സിലൂടെ പൂർണ്ണമായ ബൈബിൾ പഠനമാണ് ലക്ഷ്യം.

എല്ലാമാസവും രണ്ടാമത്തെ ശനിയാഴ്ചകാളിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. സമയം രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ.

കൂടുതൽ വിവരങ്ങൾക്ക് നെയ്യാറ്റിൻകര രൂപതയുടെ പാസ്റ്ററൽ മിനിസ്ട്രി കമ്മീഷന്റെ ബൈബിൾ ആൻഡ് കാറ്റക്കിസം വിഭാഗവുമായി ബന്ധപ്പെടുക.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker