ബൈക്ക് കത്തിച്ച സംഭവം പ്രതികള്‍ക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കണം ; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത
ബൈക്ക് കത്തിച്ച സംഭവം പ്രതികള്‍ക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കണം ; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത
നെയ്യാറ്റിന്‍കര ; അയിര ഹോളി ക്രോസ് ദേവാലത്തിന്റെ ഇടവക വികാരി ഫാ.ജോയ് സി യുടെ ബൈക്ക് കത്തിച്ചവര്‍ക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കണമെന്ന് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത ആവശ്യപ്പെട്ടു. പളളികള്‍ക്കും വൈദികര്‍ക്കും സഭാ സ്‌ഥാപനങ്ങള്‍ക്കും നേരെയുളള ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.
പാറശാല പോലിസ് വിഷയത്തില്‍ എടുത്ത നടപടികളില്‍ തൃപ്‌തിയുണ്ടെങ്കിലും മാതൃകാപരമായ ശിക്ഷ കുറ്റവാളികള്‍ക്ക് ലഭിക്കണം . നെയ്യാറ്റിന്‍കര പാസ്റ്ററല്‍ കൗണ്‍സിലും കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷനും ,കെസിവൈഎം രൂപതാ സമിതിയും സംഭവത്തെ അപലപിച്ചു.
നെയ്യാറ്റിന്‍കര റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍.വിപി ജോസ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി നേശന്‍ ആറ്റുപുറം , കെഎല്‍സിഎ പ്രസിഡന്റ് അഡ്വ. ഡി.രാജു,സെക്രട്ടറി സദാനന്ദന്‍ , അല്‍മായ കമ്മിഷന്‍ ഡയറക്‌ടര്‍ ഫാ.ഷാജ്‌കുമാര്‍ , കെസിവൈഎം പ്രസിഡന്റ് കിരണ്‍ തുടങ്ങിയവര്‍ ബിഷപ്‌സ് ഹൗസില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തു.